'എന്തൊരു ഏറ്'; ചെന്നൈയ്ക്ക് മുന്നിൽ തകർന്നടിഞ്ഞു ഡൽഹി ബാറ്റർമാർ, വിജയലക്ഷ്യം 156 റൺസ്

15 പന്തിൽ 19 റൺസെടുത്ത പതും നിസങ്കയും 13 പന്തിൽ 12 റൺസ് നേടിയ കെ എൽ രാഹുലും അതിവേഗം പുറത്തായത് ടീമിന് തിരിച്ചടിയായി.
IPL 2026
Delhi Capitals Batting Collapses Against Chennai Super Kings in IPLIPL/X
Updated on
1 min read

ന്യൂഡൽഹി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് നിര. 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസ് നേടാനേ ഡൽഹിക്ക് കഴിഞ്ഞുള്ളു. മികച്ച രീതിയിൽ പന്തെറിഞ്ഞ ചെന്നയുടെ ബൗളിങ് നിരയുടെ മുന്നിൽ പിടിച്ചു നിൽകാൻ ഡൽഹിക്ക് ആയില്ല.

IPL 2026
ഹര്‍ദിക് എന്തുകൊണ്ട് കളിച്ചില്ല? 'ആരും പറഞ്ഞില്ല, ഒന്നും അറിഞ്ഞില്ല'; കൈ മലര്‍ത്തി സഹ താരം!

ടോസ് നേടിയ ഡൽഹി ബാറ്റ് ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. ഓപ്പണറായി കളത്തിലിറങ്ങിയ പതും നിസങ്കയും കെ എൽ രാഹുലും മികച്ച തുടക്കമല്ല ടീമിന് നൽകിയത്. 15 പന്തിൽ 19 റൺസെടുത്ത പതും നിസങ്കയും 13 പന്തിൽ 12 റൺസ് നേടിയ കെ എൽ രാഹുലും അതിവേഗം പുറത്തായത് ടീമിന് തിരിച്ചടിയായി. പിന്നാലെ കളത്തിലെത്തിയ നിതീഷ് റാണ,കരുൺ നായർ എന്നിവർക്കും തിളങ്ങാൻ ആയില്ല.

IPL 2026
'15 വര്‍ഷമായി കാത്തിരിക്കുന്നു... ജയ് ശ്രീരാം'; 33ാം വയസില്‍ കന്നി ഐപിഎല്‍ വിക്കറ്റ് (വിഡിയോ)

നിതീഷ് 13 പന്തിൽ 15 റൺസും, കരുൺ 13 പന്തിൽ 13 റൺസും നേടി പുറത്തായി. നായകൻ അക്ഷർ പട്ടേൽ രണ്ട് റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഒരു ഘട്ടത്തിൽ 69/5 എന്ന നിലയിലായിരുന്ന ഡൽഹിയെ കൈ പിടിച്ചുയർത്തിയത് ട്രിസ്റ്റൻ സ്റ്റബ്സും സമീർ റിസ്‍വിയും ചേർന്നാണ്. ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 65 റൺസാണ് അടിച്ചെടുത്തത്. 31 പന്തിൽ 38 റൺസ് എടുത്ത ട്രിസ്റ്റനെ ജാമി ഓവര്‍ടന്‍ ആണ് പുറത്താക്കിയത്.

IPL 2026
ഡ്രിബിൾ ചെയ്തത് ഇഷ്ടമായില്ല; 18കാരൻ താരത്തിന്റെ മെക്കിട്ട് കേറി; മുഖത്തടിച്ചെന്നും പരാതി; നെയ്മർ വെട്ടിൽ

സമീർ റിസ്‍വി പുറത്താകാതെ 24 പന്തിൽ 40 റൺസും നേടി. ചെന്നൈയ്ക്കായി നൂർ അഹമ്മദ് രണ്ട് വിക്കറ്റുകൾ വീഴ്‍ത്തി. അകീല്‍ ഹുസൈന്‍,മുകേഷ് ചൗധരി,ഗുർജപ്നീത് സിങ്,ജാമി ഓവര്‍ടന്‍ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

Summary

Delhi Capitals Batting Collapses Against Chennai Super Kings in IPL.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com