പന്തെറിയും മുൻപ് തന്നെ റെക്കോർഡ്; അപൂർവ നേട്ടത്തിൽ ഡൽഹിയും!

ഐപിഎല്ലില്‍ റെക്കോർഡ്
delhi capitals
delhi capitalsx
Updated on
1 min read

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ അപൂര്‍വമായൊരു റെക്കോര്‍ഡിനൊപ്പമെത്തി ഡല്‍ഹി ക്യാപിറ്റല്‍സ് ടീം. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ ടോസ് നേടിയതോടെയാണ് ഡല്‍ഹി റെക്കോര്‍ഡ് നേട്ടത്തിനൊപ്പം എത്തിയത്.

ഐപിഎല്‍ ചരിത്രത്തില്‍ തുടരെ 9 മത്സരങ്ങളില്‍ ടോസ് വിജയിക്കുന്ന ടീമായി ഡല്‍ഹി മാറി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളാണ് നേരത്തെ തുടരെ 9 മത്സരങ്ങളില്‍ ടോസ് വിജയിച്ചത്. സണ്‍റൈസേഴ്‌സ് 2015-16 സീസണിലും ചെന്നൈ 2019 സീസണിലുമാണ് തുടര്‍ ടോസ് നേട്ടത്തിലെത്തിയത്.

delhi capitals
47 പന്തില്‍ 102 റണ്‍സ്; ഡല്‍ഹിയില്‍ കിടിലന്‍ സെഞ്ച്വറിയുമായി കെഎല്‍ രാഹുല്‍

സിഎസ്‌കെ 2018 സീസണില്‍ തുടരെ എട്ട് മത്സരങ്ങളില്‍ ടോസ് നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് 2023ല്‍ തുടരെ എട്ട് മത്സരങ്ങളില്‍ ടോസ് വിജയിച്ചിട്ടുണ്ട്.

പഞ്ചാബിനെതിരായ പോരാട്ടത്തില്‍ ഡല്‍ഹി ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറ് കളികളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമായാണ് ഡല്‍ഹി നില്‍ക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ അവര്‍ക്ക് ജയം അനിവാര്യമാണ്.

delhi capitals
5443 റണ്‍സ്, എലീറ്റ് പട്ടികയില്‍ ധോനിയെ പിന്തള്ളി കെഎല്‍ രാഹുല്‍
Summary

delhi capitals equalled a stunning record even before a single delivery was bowled during their IPL 2026 encounter against Punjab Kings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com