5443 റണ്‍സ്, എലീറ്റ് പട്ടികയില്‍ ധോനിയെ പിന്തള്ളി കെഎല്‍ രാഹുല്‍

പട്ടികയില്‍ ഒന്നാമന്‍ കോഹ്‌ലി
KL Rahul batting training
KL Rahulx
Updated on
1 min read

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം എംഎസ് ധോനിയെ പിന്നിലാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെഎല്‍ രാഹുല്‍. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ 16 റണ്‍സ് എടുത്തതോടെയാണ് താരം എലീറ്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയത്.

16 റണ്‍സെടുത്തതോടെ രാഹുലിന്റെ ഐപിഎല്ലിലെ മൊത്തം റണ്‍സ് നേട്ടം 5443ല്‍ എത്തി. ധോനിക്ക് നിലവില്‍ 5439 റണ്‍സാണുള്ളത്. 152 മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ ഒന്നാമന്‍. രാഹുല്‍ പട്ടികയില്‍ ഏഴാമതും ധോനി ആറാം സ്ഥാനത്തുമായിരുന്നു. രാഹുല്‍ ഏഴില്‍ നിന്നു ആറിലേക്ക് കയറി.

ഐപിഎല്ലില്‍ 5 സെഞ്ച്വറികളും 42 അര്‍ധ സെഞ്ച്വറികളും രാഹുല്‍ നേടിയിട്ടുണ്ട്. ധോനി 278 മത്സരങ്ങള്‍ കളിച്ചാണ് 5439 റണ്‍സ് നേടിയത്. ധോനിക്ക് 24 അര്‍ധ സെഞ്ച്വറികളാണ് ഐപിഎല്ലിലുള്ളത്.

KL Rahul batting training
ഡല്‍ഹിക്ക് ജയം വേണം; ടോസ് നേടി പഞ്ചാബിനെതിരെ ബാറ്റിങ് എടുത്തു

ഐപിഎല്ലിലെ റണ്‍ വേട്ടക്കാര്‍

വിരാട് കോഹ്‌ലി: 8908 റണ്‍സ്, 273 മത്സരങ്ങള്‍, 8 സെഞ്ച്വറി, 65 അര്‍ധ സെഞ്ച്വറി

രോഹിത് ശര്‍മ: 7183 റണ്‍സ്, 276 മത്സരങ്ങള്‍, 2 സെഞ്ച്വറി, 48 അര്‍ധ സെഞ്ച്വറി

ശിഖര്‍ ധവാന്‍: 6769 റണ്‍സ്, 222 മത്സരങ്ങള്‍, 2 സെഞ്ച്വറി, 51 അര്‍ധ സെഞ്ച്വറി

ഡേവിഡ് വാര്‍ണര്‍: 6565 റണ്‍സ്, 184 മത്സരങ്ങള്‍, 4 സെഞ്ച്വറി, 62 അര്‍ധ സെഞ്ച്വറി

സുരേഷ് റെയ്‌ന: 5528 റണ്‍സ്, 205 മത്സരങ്ങള്‍, 1 സെഞ്ച്വറി, 39 അര്‍ധ സെഞ്ച്വറി

കെഎല്‍ രാഹുല്‍: 5443 റണ്‍സ്, 152 മത്സരങ്ങള്‍, 5 സെഞ്ച്വറി, 42 അര്‍ധ സെഞ്ച്വറി

എംഎസ് ധോനി: 5439 റണ്‍സ്, 278 മത്സരങ്ങള്‍, 24 അര്‍ധ സെഞ്ച്വറി

KL Rahul batting training
ഓര്‍മയില്ലേ തന്മയ് ശ്രീവാസ്തവയെ? മുന്‍ പഞ്ചാബ് താരം വീണ്ടും ഐപിഎല്ലില്‍ അരങ്ങേറുന്നു; ഇത്തവണ കളിക്കാരനല്ല!
Summary

IPL 2026, MS Dhoni: KL Rahul milestone in IPL history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com