വാർണർ ഇഴഞ്ഞു, രക്ഷകനായി അക്ഷർ; ഡൽഹിക്കെതിരെ മുംബൈക്ക് ജയിക്കാൻ വേണ്ടത് 173 റൺസ്  

ഏഴാമനായി ക്രീസിലിറങ്ങിയ അക്ഷർ പട്ടേൽ‌ 25 പന്തിൽ 54 റൺസടിച്ച് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു
ഡേവിഡ് വാർണറും അക്സർ പട്ടേലും/ ചിത്രം: പിടിഐ
ഡേവിഡ് വാർണറും അക്സർ പട്ടേലും/ ചിത്രം: പിടിഐ
Updated on: 
1 min read

ഐപിഎല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 173 റൺസ് വിജയലക്ഷ്യം. ടോസ്  നേടി മുംബൈ ഡൽഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19.4 ഓവറിൽ 172റൺസാണ് ഡൽ​ഹി നേടിയത്. നായകൻ ഡേവിഡ് വാർണർ 47 പന്തിൽ 51 റൺസെടുത്ത് പുറത്തായി. ഏഴാമനായി ക്രീസിലിറങ്ങിയ അക്ഷർ പട്ടേൽ‌ 25 പന്തിൽ 54 റൺസടിച്ച് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. 

പതിമൂന്നാം ഓവറിൽ 98ന് 5വിക്കറ്റ് നഷ്ടമെന്ന നിലയിൽ തകർന്ന ഡൽഹിയെ അവസാന ഓവറുകളിൽ അക്ഷർ ആണ് രക്ഷിച്ചത്. നാല് ഫോറും അഞ്ച് സിക്സും പറത്തിയാണ് അക്ഷർ അർധസെഞ്ചുറി തികച്ചത്. 10 പന്തിൽ 15 റൺസുമായി നല്ല തുടക്കം കുറിച്ച ഓപ്പണർ പൃഥ്വി ഷാ പക്ഷെ നാലാം ഓവറിൽ പുറത്തായി. 18 പന്തിൽ 26 റൺസെടുത്ത് മനീഷ് പാണ്ഡെ പുറത്തായതിന് പിന്നാലെ ഡൽഹിയുടെ തകർച്ചയാണ് കണ്ടത്. യാഷ് ജുൾ(2), റൊവ്മാൻ പവൽ(4), ലളിത് യാദവ്(2) എന്നിവർ മടങ്ങി. 81-1 എന്ന നിലയിൽ നിന്ന് 98-5ലേക്ക് തകരുകയായിരുന്നു ഡൽഹി. അർധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ഒരോവറിൽ അക്ഷറും വാർണറും മടങ്ങി. ബെഹൻഡോർഫാണ് ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ കുൽദീപ് യാദവ് റണ്ണൗട്ടാകുകയും അഭിഷേക് പോറൽ(1) കാമറൂൺ ഗ്രീനിന് ക്യാച്ച് നൽകി മടങ്ങുകയും ചെയ്തു. 

മുംബൈക്കായി പിയൂഷ് ചൗളയും ജേസൺ ബെഹൻഡോർഫും മൂന്ന് വിക്കറ്റ് വീതം നേടി. ഹൃത്വിക് ഷൊക്കീൻ ഒരു വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com