വിവാഹം കഴിഞ്ഞ് രണ്ടാം മാസം തന്നെ കയ്യോടെ പിടികൂടി, ചഹല്‍ ചതിക്കുകയായിരുന്നുവെന്ന് ധനശ്രീവര്‍മ - വിഡിയോ

വിവാഹത്തിനു ശേഷമുള്ള ആദ്യ വര്‍ഷം തന്നെ ചഹല്‍ തന്നെ ചതിക്കുകയാണ് മനസ്സിലായെന്നും രണ്ടാം മാസം കയ്യോടെ പിടികൂടിയെന്നും ധനശ്രീ പറഞ്ഞു.
Dhanashree Verma opens up about her divorce from Yuzvendra Chahal
Dhanashree Verma opens up about her divorce from Yuzvendra Chahalfile
Updated on
1 min read

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലുമായുള്ള വിവാഹമോചനത്തെക്കുറിച്ചു വീണ്ടും തുറന്നുപറച്ചിലുമായി ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ ധനശ്രീ വര്‍മ. ദാമ്പത്യം തകര്‍ന്നതിന്റെ കാരണത്തെക്കുറിച്ചും വേര്‍പിരിയലിന് ശേഷം താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും റൈസ് ആന്‍ഡ് ഫോള്‍ എന്ന ടിവി റിയാലിറ്റി ഷോയിലൂടെയാണ് ധനശ്രീയുടെ വെളിപ്പെടുത്തല്‍.

വിവാഹത്തിനു ശേഷമുള്ള ആദ്യ വര്‍ഷം തന്നെ ചഹല്‍ തന്നെ ചതിക്കുകയാണ് മനസ്സിലായെന്നും രണ്ടാം മാസം കയ്യോടെ പിടികൂടിയെന്നും ധനശ്രീ പറഞ്ഞു. ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ നടി കുബ്ര സെയ്തുമായുള്ള സംഭാഷണത്തിനിടെയാണ് ധനശ്രീ ഇതു പറഞ്ഞത്. ഇതിന്റെ വിഡിയോ ക്ലിപ്പുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Dhanashree Verma opens up about her divorce from Yuzvendra Chahal
'എന്നെ കാര്‍ട്ടൂണ്‍ പോലെയാക്കി'..; ഏഷ്യാകപ്പ് ട്രോഫി വിവാദത്തില്‍ ഇന്ത്യക്കെതിരെ മൊഹ്സിന്‍ നഖ്‌വി

എപ്പോഴാണ് ബന്ധം മുന്നോട്ടു പോകില്ലെന്നും ഇതൊരു തെറ്റായ തീരുമാനമായിരുന്നെന്നും മനസ്സിലായതെന്ന ആങ്കറിന്റെ ചോദ്യത്തിന് മറപടി പറയുകയായിരുന്നു ധനശ്രീ. ആദ്യ വര്‍ഷം തന്നെ, രണ്ടാം മാസത്തില്‍ കയ്യോടെ പിടികൂടിയെന്നാണ് ധനശ്രീയുടെ പ്രതികരണം. ''ക്രേസി ബ്രോ'' എന്നായിരുന്നു ഞെട്ടലോടെ കുബ്രയുടെ പ്രതികരണം. ദാമ്പത്യ ബന്ധത്തില്‍ പങ്കാളിയുടെ കാര്യത്തില്‍ നമുക്കും ഉത്തരവാദിത്തമുണ്ടെന്നും പരസ്പര ബഹുമാനം ആവശ്യമാണെന്നും ധനശ്രീ ഇതിനു മുമ്പുള്ള മറ്റൊരു എപ്പിസോഡില്‍ പറഞ്ഞിരുന്നു. അവരുടെ ബഹുമാനം നിങ്ങളുടെ ഉത്തരവാദിത്തവുമാണ്. എനിക്കും അനാദരവ് കാണിക്കാമായിരുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഒന്നും പറയാനില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? പക്ഷേ അദ്ദേഹം എന്റെ ഭര്‍ത്താവായിരുന്നു, ആ ബഹുമാനം ഞാന്‍ നല്‍കിയിരുന്നു. ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചെന്ന വസ്തുത ഞാന്‍ അംഗീകരിക്കണമെന്നും ധനശ്രീ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങളെക്കുറിച്ചും ധനശ്രീ പ്രതികരിച്ചു.

Dhanashree Verma opens up about her divorce from Yuzvendra Chahal
ഓള്‍റൗണ്ട് മികവുമായി ദീപ്തി; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

നമ്മളെ സ്വയം നന്നായി സമൂഹത്തിനു മുന്നില്‍ കാണിക്കുന്നത് നമ്മുടെ പ്രവര്‍ത്തിയാണ്. സ്വയം നല്ലതാണെന്ന് കാണിക്കാന്‍ ഒരാളെ താഴ്ത്തിക്കെട്ടുന്നത് എന്തിനാണ്? എന്ത് ചെയ്താലും, എന്നെ വിമര്‍ശിക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഭയമുണ്ടാകില്ല. ഒരു പ്രത്യേക പക്ഷത്തിന് മാത്രമായിരിക്കും പിന്തുണ ലഭിക്കുക എന്നറിയാവുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നിട്ടും, നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെങ്കില്‍, അത് മനഃപൂര്‍വ്വമാണ്. പക്ഷേ കുഴപ്പമില്ല, എല്ലാവരും സന്തോഷിക്കൂ, ധനശ്രീ പറഞ്ഞു.

2020 ഡിസംബറിലാണ് യുസ്‌വേന്ദ്ര ചഹലും ധനശ്രീയും തമ്മില്‍ വിവാഹിതരായത്. 18 മാസം വേര്‍പിരിഞ്ഞു താമസിച്ചശേഷം 2025 മാര്‍ച്ചിലാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായത്. വിവാഹമോചനത്തിന്റെ ഭാഗമായി ചഹല്‍ ധനശ്രീക്ക് നാലു കോടി രൂപ ജീവനാംശമായി നല്‍കിയിരുന്നെന്നാണു റിപ്പോര്‍ട്ടുകള്‍.

Summary

Dhanashree Verma opens up about her divorce from Yuzvendra Chahal. She revealed the challenges she faced after the separation on the TV show 'Rise and Fall', discussing the reasons behind their broken marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com