വിന്റേജ് റോൾസ് റോയ്സിൽ റാഞ്ചിയിലൂടെ കറങ്ങി ധോനി; വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം ഇതിഹാസ ഇന്ത്യൻ ബൗളർമാരായ വെങ്കിടേഷ് പ്രസാദും സുനിൽ ജോഷിയും ധോനിയുടെ വാഹന ശേഖരം നേരി‍ൽ കണ്ട് അന്തംവിട്ടിരുന്നു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

റാഞ്ചി: മുൻ ഇന്ത്യൻ ​ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോനിയുടെ വാഹന പ്രേമം പ്രസിദ്ധമാണ്. വിന്റേജ് കാർ, ബൈക്കുകളുടെ അപൂർവ ശേഖരവും ചെന്നൈ സൂപ്പർ കിങ്സ് നായകന് സ്വന്തം. തന്റെ ശേഖരത്തിലുള്ള 1980കളുടെ അവസാനം വരെ നിരത്തുകൾ കീഴടക്കിയ റോൾസ് റോയ്സ് റെയ്ത്ത് കാറിൽ റാഞ്ചി ന​ഗരം ചുറ്റുന്ന ധോനിയുടെ വീഡിയോ ഇപ്പോൾ വൈറലാണ്. 

കഴിഞ്ഞ ദിവസം ഇതിഹാസ ഇന്ത്യൻ ബൗളർമാരായ വെങ്കിടേഷ് പ്രസാദും സുനിൽ ജോഷിയും ധോനിയുടെ വാഹന ശേഖരം നേരി‍ൽ കണ്ട് അന്തംവിട്ടിരുന്നു. ഇരുവരും ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റും ചെയ്തു. പിന്നാലെയാണ് വിന്റേജ് കാറിന്റെ മറ്റൊരു വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

ഒരിക്കൽ കൂടി ചെന്നൈ സൂപ്പർ കിങ്സിനു ഐപിഎൽ കിരീടം സമ്മാനിച്ച് താരം നിലവിൽ കുടുംബത്തോടൊപ്പമാണ്. ക്രിക്കറ്റിൽ നിന്നു വിരമിച്ച ശേഷം റാഞ്ചിയിലെ ഫാം ഹൗസിലാണ് ധോനിയുടെ താമസം. ധോനി പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ എൽജിഎം ആയി ബന്ധപ്പെട്ട പ്രമോഷൻ തിരക്കുകളിലായിരുന്നു കഴിഞ്ഞ ദിവസം വരെ താരം. അതെല്ലാം കഴിഞ്ഞാണ് താരം വീണ്ടും കുടുംബത്തിനൊപ്പം ചേർന്നത്. പിന്നാലെയാണ് വിന്റേജ് കാറിലെ കറക്കം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com