ഇന്ത്യ ഏറ്റവും അപകടകാരിയായ ടീം, പക്ഷേ... ; എം എസ് ധോനി പറയുന്നത് ഇങ്ങനെ

2007ലെ ആദ്യ ടി20 ലോകകപ്പ്, 2011ലെ ക്രിക്കറ്റ് ലോകകപ്പ്, 2013ലെ ഐസിസി ചാംപ്യൻസ് ട്രോഫി എന്നിവ ഇന്ത്യയ്ക്ക് നേടിക്കൊടുത്ത താരം കൂടിയാണ് എം എസ് ധോനി.
M S Dhoni
Dhoni says India one of the most dangerous teams for T20 World Cup file
Updated on
1 min read

ന്യൂഡൽഹി: ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം വളരെ മികച്ചതാണെന്ന് മുൻ താരം എം എസ് ധോനി. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2024-ലെ ലോകകപ്പിന് ശേഷം ഇത് വരെ ഇന്ത്യ ഒരു ടി20 പരമ്പരയിൽ തോറ്റിട്ടില്ല. 41 മത്സരങ്ങളിൽ 31 എണ്ണത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ഇത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചുണ്ടെന്നും ധോനി പറഞ്ഞു.

M S Dhoni
ചോദ്യങ്ങൾക്ക് മുന്നിൽ പതറി പാകിസ്ഥാൻ; ഐസിസി ബോർഡ് അംഗങ്ങളും പിന്തുണക്കില്ല, ബഹിഷ്കരണ നീക്കം ഉപേക്ഷിക്കുമോ?

“ഈ ടൂർണമെന്റിൽ എതിരാളികൾക്ക് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന ടീമുകളിൽ ഒന്നാണ് ഇന്ത്യ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങാൻ ടീമിന് കഴിവുണ്ട്, അത് മാത്രമല്ല ഒരു ടീമിന് ആവശ്യം അനുഭവസമ്പത്താണ്. സമ്മർദ്ദങ്ങൾക്കിടെ മത്സരം കളിച്ചിട്ടുള്ള അനുഭവം ടീമിന് ഉണ്ട്. അത് വലിയ രീതിയിൽ ഗുണം ചെയ്യും'' ധോനി പറഞ്ഞു.

എന്നാൽ ഒരു കാര്യത്തിൽ തനിക്ക് ആശങ്കയുണ്ട്. അത് ഡ്യൂ ഫാക്ടറാണ്. ഗ്രൗണ്ടിൽ മഞ്ഞു വീഴ്ച കൊണ്ട് ഉണ്ടാകുന്ന നേർത്ത ഈർപ്പം വലിയ തിരിച്ചടിയാകും. അത് കൊണ്ട് ടോസ് നേടുക എന്നതാകും ടീം നേരിടുന്ന വെല്ലുവിളിയെന്നും താരം വ്യക്തമാക്കി.

M S Dhoni
'ലോകകപ്പ് ഗാലറിയിലിരുന്നു കാണുന്നതു സങ്കടം, എങ്കിലും ഞാനുണ്ടാവും'

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഘത്തിലാണ് എം എസ് ധോനി തന്റെ നിലപാട് വ്യക്തമാക്കിയത്. 2007ലെ ആദ്യ ടി20 ലോകകപ്പ്, 2011ലെ ക്രിക്കറ്റ് ലോകകപ്പ്, 2013ലെ ഐസിസി ചാംപ്യൻസ് ട്രോഫി എന്നിവ ഇന്ത്യയ്ക്ക് നേടിക്കൊടുത്ത താരം കൂടിയാണ് എം എസ് ധോനി. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം അഞ്ചു ഐപിഎൽ കീരീടങ്ങളും രണ്ട് ചാംപ്യൻസ് ലീഗ് ടി20 ട്രോഫിയും താരം നേടിയിട്ടുണ്ട്.

Summary

Sports news: Dhoni says India one of the most dangerous teams for T20 World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com