യുഎഇയില്‍ തീപാറും, കൂറ്റന്‍ ഷോട്ടുകള്‍ പായിച്ച് ധോനിയുടെ മുന്നറിയിപ്പ്(വീഡിയോ) 

ഇന്ത്യയില്‍ നടന്ന പതിനാലാം സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 37 റണ്‍സ് മാത്രമാണ് ധോനിക്ക് നേടാനായത്
ഫോട്ടോ/ ചെന്നൈ സൂപ്പര്‍ കിങ്‌സ്,  ട്വിറ്റർ
ഫോട്ടോ/ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ട്വിറ്റർ
Updated on: 
1 min read

ദുബായ്: ഐപിഎല്‍ പതിനാലാം സീസണ്‍ പുനരാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം മുന്‍പില്‍ നില്‍ക്കെ നെറ്റ്‌സില്‍ സിക്‌സ് മഴ പെയ്യിച്ച് എംഎസ് ധോനി. യുഎഇയില്‍ തകര്‍പ്പന്‍ ഫോമിലാണെന്ന സൂചനയാണ് എംഎസ് ധോനി ഇവിടെ ആരാധകര്‍ക്ക് നല്‍കുന്നത്. 

ഇന്ത്യയില്‍ നടന്ന പതിനാലാം സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 37 റണ്‍സ് മാത്രമാണ് ധോനിക്ക് നേടാനായത്. ധോനിക്ക് ഫോമിലേക്ക് അവിടെ ഉയരാനായില്ലെങ്കിലും ടീം വിജയ വഴിയിലാണ്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അവര്‍. 

പരിശീലനത്തിന് ഇടയില്‍ കൂറ്റന്‍ ഷോട്ടുകള്‍ പായിക്കുന്ന തങ്ങളുടെ 40കാരന്‍ നായകന്റെ വീഡിയോ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് ആരാധകരുടെ മുന്‍പിലേക്ക് വെക്കുന്നത്. തന്റെ ഹെലികോപ്റ്റര്‍ ഷോട്ട് ഉള്‍പ്പെടെയുള്ളവ ഇവിടെ ധോനിയില്‍ നിന്ന് വരുന്നു. 

മുംബൈ-ചെന്നൈ പോരോടെയാണ് പതിനാലാം സീസണിലെ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയെ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയിരുന്നു. ഞായറാഴ്ച ദുബായിലാണ് മത്സരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com