പന്തിന്റെ അഭാവം മുതലാക്കി ധ്രുവ് ജുറേല്‍; അര്‍ധ സെഞ്ച്വറിയടിച്ച് ക്രീസില്‍

കരിയറിലെ രണ്ടാം അര്‍ധ സെഞ്ച്വറി കണ്ടെത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍
2nd Test half-century Dhruv Jurel
Dhruv Jurelx
Updated on
2 min read

അഹമ്മദാബാദ്: ഋഷഭ് പന്തിന്റെ അഭാവത്തില്‍ കിട്ടിയ അവസരം ധ്രുവ് ജുറേല്‍ തനിക്കനുകൂലമാക്കി. കെഎല്‍ രാഹുലിന്റെ സെഞ്ച്വറിക്കും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധ സെഞ്ച്വറിക്കും പിന്നാലെ അര്‍ധ ശകവുമായി ധ്രുവ് ജുറേലും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിനായി പൊരുതുന്നു.

ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന മികച്ച സ്‌കോറിലാണ് നില്‍ക്കുന്നത്. ഇന്ത്യക്ക് 140 റണ്‍സ് ലീഡ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 162 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയത്.

കരിയറിലെ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് ജുറേല്‍ അടിച്ചെടുത്തത്. നിലവില്‍ 94 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 60 റണ്‍സുമായി ജുറേല്‍ ക്രീസില്‍ തുടരുന്നു. ഒപ്പം 33 റണ്‍സുമായി രവീന്ദ്ര ജഡേജയാണ് കൂട്ട്.

2nd Test half-century Dhruv Jurel
ചരിത്രമെഴുതി അഭിഷേക് ശർമ; ടി20 റാങ്കിങിൽ ഏറ്റവും കൂടുതൽ റേറ്റിങ് പോയിന്റുകൾ, റെക്കോർഡ്

കരിയറിലെ 11ാം സെഞ്ച്വറിയടിച്ച് രാഹുല്‍ മികവ് പുലര്‍ത്തി. താരം 197 പന്തില്‍ 12 ഫോറുകള്‍ സഹിതം 100 റണ്‍സുമായി മടങ്ങി. ദിവസങ്ങള്‍ക്കു മുന്‍പ് ഓസ്‌ട്രേലിയ എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ കിടിലന്‍ സെഞ്ച്വറിയടിച്ച് ഇന്ത്യ എ ടീമിനെ ജയത്തിലേക്ക് നയിച്ച രാഹുല്‍ മിന്നും ഫോം അഹമ്മദാബാദിലും തുടര്‍ന്നു.

2 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് ഇന്ന് ശുഭ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. അര്‍ധ സെഞ്ച്വറിക്കു പിന്നാലെ ക്യാപ്റ്റന്‍ പുറത്തായി. 94 പന്തുകള്‍ നേരിട്ട് ഗില്‍ 50 റണ്‍സിലെത്തി. പിന്നാലെ വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സാണ് താരത്തെ മടക്കിയത്.

ഉച്ച ഭക്ഷണത്തിനു പിന്നാലെയാണ് രാഹുല്‍ പുറത്തായത്. താരത്തെ ജോമല്‍ വാറിക്കനാണ് മടക്കിയത്.

2nd Test half-century Dhruv Jurel
കിടിലം കെഎല്‍ രാഹുല്‍! വിന്‍ഡീസിനെതിരെ സെഞ്ച്വറി, 200 കടന്ന് ഇന്ത്യ

യശസ്വി ജയ്സ്വാള്‍ (54 പന്തില്‍ 36), സായ് സുദര്‍ശന്‍ (19 പന്തില്‍ ഏഴ്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. 68 റണ്‍സെടുത്തു നില്‍ക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ആദ്യം പുറത്തായത്. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ ഷായ് ഹോപ് ക്യാച്ചെടുത്താണ് യശസ്വി മടങ്ങിയത്. സ്‌കോര്‍ 90ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. സായ് സുദര്‍ശനാണ് മടങ്ങിയത്. താരം 7 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. റോസ്റ്റന്‍ ചെയ്സിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് സായ് മടങ്ങിയത്.

ടോസ് വിജയിച്ച് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 44.1 ഓവറില്‍ 162 റണ്‍സെടുത്ത് ഓള്‍ഔട്ടായി. 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സാണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഷായ് ഹോപ് (36 പന്തില്‍ 26), റോസ്റ്റന്‍ ചെയ്സ് (43 പന്തില്‍ 24) എന്നിവരാണു വിന്‍ഡീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പേസര്‍മാരായ മുഹമ്മദ് സിറാജിന്റെയും ജസ്പ്രിത് ബുംറയുടേയും തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. സിറാജ് നാലും ബുംറ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

Summary

Dhruv Jurel hits the 2nd fifty of his Test career. He has combined with Ravindra Jadeja to help India take a big lead in Ahmedabad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com