ഉദയനിധി സ്റ്റാലിൻ തമിഴ്നാട് പ്രതിപക്ഷ നേതാവ്

ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു
Tamil Nadu Election Udhayanidhi Stalin win
Udhayanidhi Stalinfb
Updated on
1 min read

ചെന്നൈ: തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്. ഡിഎംകെ നിയമസഭാ കക്ഷി നേതാവായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. സഭയിലെ രണ്ടാമത്തെ വലിയ പാർട്ടി നേതാവെന്ന നിലയിൽ അദ്ദേഹം പ്രതിപക്ഷത്തെ നയിക്കും.

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് തമിഴ്നാടിന്റെ ഒൻപതാം മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. പിന്നാലെയാണ് ഡിഎംകെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത്.

Tamil Nadu Election Udhayanidhi Stalin win
ദേശീയഗാനത്തിനു മുന്നേ വന്ദേമാതരം; ബിജെപി വിരുദ്ധനിലപാടുകളില്‍ മലക്കംമറിയുന്നോ വിജയ്?

ചെന്നൈ അണ്ണാ അറിവാലയത്തിൽ ചേർന്ന പാർട്ടി യോ​ഗത്തിലാണ് സ്റ്റാലിനെ തെരഞ്ഞെടുത്തത്. പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്റെ അധ്യക്ഷതയിലായിരുന്നു യോ​ഗം.

ചെന്നൈയിലെ ചെപ്പോക്കിൽ ടിവികെയിലെ സെൽവം ഡിക്കെതിരെ 7,140 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉദയനിധി സ്റ്റാലിൻ വിജയിച്ചത്. ഉദയനിധി 62,992 വോട്ടുകളും സെൽവം 55,852 വോട്ടുകളും നേടി.

Tamil Nadu Election Udhayanidhi Stalin win
'ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിന്‍
Summary

leader of opposition: DMK elects Udhayanidhi Stalin as leader of legislature party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com