ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

'എന്റെ അവസ്ഥ അറിയാതെ വിധിയെഴുതാന്‍ നില്‍ക്കരുത്'; ഫിറ്റ്‌നസിനെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് പൃഥ്വി ഷായുടെ മറുപടി

യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി യുവ താരം പൃഥ്വി ഷാ
Published on

മുംബൈ: യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി യുവ താരം പൃഥ്വി ഷാ. എന്റെ സാഹചര്യം എന്താണെന്ന് അറിയില്ലെങ്കില്‍ വിധി എഴുതാന്‍ നില്‍ക്കരുത് എന്നാണ് പൃഥ്വിയുടെ പ്രതികരണം. 

ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായാണ് പൃഥ്വി ഷാ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നത്. എന്റെ സാഹചര്യം അറിയില്ലെങ്കില്‍ ദയവായി വിധി എഴുതാന്‍ വരരുത്, അതിന്റെ കര്‍മ ഫലം നിങ്ങള്‍ തന്നെ അനുഭവിക്കും എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വി കുറിക്കുന്നത്. 

ഐപിഎല്ലിന് മുന്‍പായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റിലാണ് പൃഥ്വി ഷാ പരാജയപ്പെട്ടത്. 16.5 സ്‌കോര്‍ ആണ് യോ  യോ ടെസ്റ്റ് പാസാവാന്‍ വേണ്ടത്. എന്നാല്‍ 15ല്‍ താഴെ മാത്രമാണ് പൃഥ്വിക്ക് കണ്ടെത്താനായത്. 

ഫിറ്റനസ് ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ഐപിഎല്‍ കളിക്കുന്നതില്‍ പൃഥ്വിക്ക് തടസമുണ്ടാവില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. രഞ്ജി ട്രോഫിയില്‍ തുടരെ മൂന്ന് മത്സരങ്ങള്‍ പൃഥ്വി കളിച്ചു. ഇത് സൃഷ്ടിച്ച ക്ഷീണവും പൃഥ്വിയുടെ യോയോ ടെസ്റ്റ് ഫലത്തെ ബാധിച്ചിരിക്കാം എന്നും ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com