'ഇനിയും ഇവളെ സങ്കടപ്പെടുത്തരുത്'; ആരാധകരുടെ മനം കവര്‍ന്ന സുന്ദരി വീണ്ടും വൈറല്‍

ആറ് റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കൈകളില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ആരാധകരുടെ കണ്ണ് വീണ്ടും ഹൈദരബാദ് ഫ്രാഞ്ചൈസി സിഇഒയുടെ മുഖത്തുടക്കി
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സിഇഒ കാവ്യ/ഫോട്ടോ: ട്വിറ്റര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സിഇഒ കാവ്യ/ഫോട്ടോ: ട്വിറ്റര്‍
Updated on: 
1 min read

ചെന്നൈ: ആറ് റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കൈകളില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ആരാധകരുടെ കണ്ണ് വീണ്ടും ഹൈദരബാദ് ഫ്രാഞ്ചൈസി സിഇഒയുടെ മുഖത്തുടക്കി. മിസ്റ്ററി ഗേള്‍ വീണ്ടും വൈറല്‍!

ഓറഞ്ച് ആര്‍മിക്ക് വേണ്ടി എപ്പോഴും കയ്യടിക്കാന്‍ കാവ്യ മാരന്‍ എത്തും. റോയല്‍ ചലഞ്ചേഴ്‌സിന് എതിരായ കളിയില്‍ ടീം തോല്‍വിയിലേക്ക് വീഴുന്നതിന് ഇടയില്‍ വിഷാദ ഭാവത്തിലിരിക്കുന്ന കാവ്യയുടെ ഫോട്ടോകളാണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. 

അവള്‍ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത് കാണാന്‍ വയ്യെന്നും ഇനിയും അവളെ സങ്കടപ്പെടുത്തരുത് എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്. കളിയിലേക്ക് വരുമ്പോള്‍ 150 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 6 റണ്‍സ് അകലെ വീണു. 41 പന്തില്‍ നിന്ന് 59 റണ്‍സ് നേടിയ മാക്‌സ് വെല്‍ ആണ് കളിയിലെ താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com