ഋതുരാജിന്റെ കിടിലന്‍ ശതകം, സെലക്ടർമാരേ കണ്ടോളു! ശ്രേയസ് അയ്യര്‍ക്കും യശസ്വി ജയ്‌സ്വാളിനും നിരാശ

ദുലീപ് ട്രോഫി സെമി ഫൈനല്‍
Ruturaj Gaikwad batting
ഋതുരാജ് ഗെയ്ക്‌വാദ് (Duleep Trophy)x
Updated on
1 min read

ബംഗളൂരു: ദുലീപ് ട്രോഫി സെമി പോരാട്ടത്തില്‍ പശ്ചിമ മേഖലയ്ക്കായി കിടിലന്‍ സെഞ്ച്വറിയടിച്ച് സെലക്ടര്‍മാരെ ഓര്‍മപ്പെടുത്തി ഋതുരാജ് ഗെയ്ക്‌വാദ്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു തഴയപ്പെട്ടതിനു പിന്നാലെയാണ് താരം മധ്യ മേഖലയ്‌ക്കെതിരായ സെമിയില്‍ സെഞ്ച്വറി കണ്ടെത്തിയത്. നിര്‍ഭാഗ്യം കൊണ്ടാണ് താരത്തിനു ഇരട്ട സെഞ്ച്വറി നഷ്ടമായത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നയകന്‍ 206 പന്തില്‍ 25 ഫോറും ഒരു സിക്‌സും സഹിതം 184 റണ്‍സെടുത്തു.

ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ പശ്ചിമ മേഖല 6 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെന്ന ശക്തമായ സ്‌കോറിലെത്തി. ടോസ് നേടി പശ്ചിമ മേഖല ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഏഷ്യ കപ്പ് ടീമില്‍ റിസര്‍വ് താരം മാത്രമായി ഉള്‍പ്പെട്ട യശസ്വി ജയ്‌സ്വാള്‍ ഓപ്പണറായി എത്തിയെങ്കിലും താരം 4 റണ്‍സുമായി മടങ്ങി. ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടം പിടിക്കാതെ പോയ ശ്രേയസ് അയ്യരും പശ്ചിമ മേഖലയ്ക്കായി ബാറ്റിങിനെത്തി. എന്നാല്‍ താരം മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അല്‍പ്പായുസായിരുന്നു. ശ്രേയസ് 25 റണ്‍സുമായി മടങ്ങി. കളി നിര്‍ത്തുമ്പോള്‍ 65 റണ്‍സുമായി തനുഷ് കൊടിയാനും 24 ണ്‍സുമായി ക്യാപ്റ്റന്‍ ശാര്‍ദുല്‍ ഠാക്കൂറും ക്രീസില്‍.

Ruturaj Gaikwad batting
ഓൺലൈൻ ബെറ്റിങ് ആപ്പ് കേസ്; ഇഡി ചോദ്യങ്ങൾ നേരിട്ട് ശിഖർ ധവാൻ

സെഞ്ച്വറിയടിച്ച് എന്‍ ജഗദീശനും

മറ്റൊരു സെമിയില്‍ ഉത്തര മേഖലയ്‌ക്കെതിരെ ദക്ഷിണ മേഖലയ്ക്കും ആദ്യ ദിനത്തില്‍ മികച്ച സ്‌കോര്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണ മേഖല 3 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെന്ന നിലയില്‍.

സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്ന നാരായണ്‍ ജഗദീശന്റെ മികച്ച ബാറ്റിങാണ് ദക്ഷിണ മേഖലയെ തുണച്ചത്. താരം 260 പന്തില്‍ 13 ഫോറും 2 സിക്‌സും സഹിതം 148 റണ്‍സെടുത്തു നില്‍ക്കുന്നു.

ദേവ്ദത്ത് പടിക്കലും ദക്ഷിണ മേഖലയ്ക്കായി തിളങ്ങി. താരം 57 റണ്‍സെടുത്തു. 43 റണ്‍സെടുത്ത ഓപ്പണര്‍ തന്‍മയ് അഗര്‍വാളാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. കളി നിര്‍ത്തുമ്പോള്‍ മലയാളി താരവും ദക്ഷിണ മേഖല ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ 11 റണ്‍സുമായി ജഗദീശനൊപ്പം ക്രീസില്‍.

Ruturaj Gaikwad batting
സഞ്ജുവിന്റെ 'ഓണം മൂഡ്'; വെള്ള കുർത്തയും മുണ്ടും ധരിച്ച് മുഖ്യമന്ത്രിയുടെ വിരുന്നിൽ (വിഡിയോ)
Summary

Ruturaj Gaikwad smashes 184 on the opening day of the Duleep Trophy semifinal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com