സഞ്ജുവിന്റെ 'ഓണം മൂഡ്'; വെള്ള കുർത്തയും മുണ്ടും ധരിച്ച് മുഖ്യമന്ത്രിയുടെ വിരുന്നിൽ (വിഡിയോ)

ഏഷ്യാ കപ്പ് പോരാട്ടങ്ങൾക്കൊരുങ്ങി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ
Sanju Samson Onam Celebration
Sanju Samson
Updated on
1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ഓണ വിരുന്നിൽ പങ്കെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. വെള്ള കുർത്തയും മുണ്ടും ധരിച്ചാണ് സഞ്ജു ഓണ വിരുന്നിൽ പങ്കെടുക്കാൻ എത്തിയത്. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അം​ഗമായ സഞ്ജു മത്സരങ്ങൾക്കായി ദുബായിലേക്ക് പറക്കും മുൻപാണ് വിരുന്നിനെത്തിയത്.

ഓണ സദ്യ കഴിച്ചും പ്രമുഖരുമായി സൗഹൃദം പങ്കിട്ടും താരം കളം നിറഞ്ഞു. സഞ്ജുവിന്റെ സുഹൃത്തും നടനും സംവിധായകനുമായ ബേസിൽ ജോസഫും ഓണ വിരുന്നിനെത്തി.

നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച വിരുന്നിനെത്തിയവരെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേർന്നു സ്വീകരിച്ചു. സ്പീക്കർ എഎൻ ഷംസീർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക, മാധ്യമ, കലാ, കായിക രം​ഗത്തെ പ്രമുഖർ, മത, സാമുദായിക നേതാക്കൾ, ഉദ്യോ​ഗസ്ഥരടക്കമുള്ളവർ ചടങ്ങിനെത്തി.

Sanju Samson Onam Celebration
'റാഷിദ് ഖാനെ നേരിടാന്‍ സഞ്ജു വേണം, മൂന്നാമത് കളിപ്പിക്കണം'; പിന്തുണച്ച് മുന്‍ താരം

കേരള ക്രിക്കറ്റ് ലീ​ഗിൽ മിന്നും ഫോമിൽ ബാറ്റ് വീശിയാണ് സഞ്ജു ഏഷ്യാ കപ്പിനായി യാത്രയ്ക്കൊരുങ്ങുന്നത്. ഇന്ത്യൻ ടീമിനൊപ്പം ചേരാനായി താരം ദുബൈയിലേക്ക് പറക്കുന്നതിനാൽ ശേഷിക്കുന്ന കെസിഎൽ പോരാട്ടങ്ങളിൽ കൊച്ചി ബ്ലൂ ‍ടൈ​ഗേഴ്സിനായി സഞ്ജു ഇറങ്ങില്ല. കഴിഞ്ഞ സീസണിലെ ടൂർണമെന്റിൽ കളിക്കാൻ സാഞ്ജുവിനു കഴിഞ്ഞിരുന്നില്ല. അതിനാൽ തന്നെ ഈ സീസൺ താരത്തിന്റെ കെസിഎൽ അരങ്ങേറ്റമായിരുന്നു. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളുമായി അരങ്ങേറ്റം അവിസ്മരണീയമാക്കാനും താരത്തിനായി.

ചൊവ്വാഴ്ച നടന്ന കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെതിരായ പോരാട്ടത്തിൽ സഞ്ജു കളിച്ചിരുന്നില്ല. എന്നാൽ മത്സരം കാണാൻ താരം സ്റ്റേഡിയത്തിലുണ്ടായിരുന്നു.

Sanju Samson Onam Celebration
ലെഗ് സ്പിന്നര്‍ അമിത് മിശ്ര വിരമിച്ചു
Summary

Indian cricketer Sanju Samson attended the Onam feast hosted by Chief Minister Pinarayi Vijayan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com