'ചാംപ്യന്‍ വിട പറയുന്നു'; ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രാവോ

വെസ്റ്റിന്‍ഡീസിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ബ്രാവോ
Dwayne Bravo
ഡ്വെയ്ന്‍ ബ്രാവോഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബാര്‍ബഡോസ്: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. രണ്ടു പതിറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് കരിയറിനാണ് ബ്രാവോ വിരാമമിടുന്നത്. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വെസ്റ്റിന്‍ഡീസിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ബ്രാവോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു പ്രഫഷനല്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ 21 വര്‍ഷത്തെ അവിശ്വസനീയ യാത്രയാണ്. നിരവധി ഉയര്‍ച്ചകളുംചില താഴ്ചകളും അടങ്ങിയതാണത്. യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കേണ്ട സമയമാണിത്. ഓരോ ചുവടും നൂറുശതമാനം നല്‍കി. ശരീരത്തിന് ഇനി വേദനയും ആയാസവുമൊന്നും താങ്ങാന്‍ കഴിയില്ല. ടീമംഗങ്ങളെയോ ആരാധകരെയോ ഞാന്‍ പ്രതിനിധീകരിക്കുന്ന ടീമുകളെയോ നിരാശപ്പെടുത്തുന്ന ഒരു സ്ഥാനത്ത് എനിക്ക് തുടരാന്‍ കഴിയില്ല. അതിനാല്‍ ഹൃദയഭാരത്തോടെ കായികരംഗത്തു നിന്നും വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ചാംപ്യന്‍ വിട പറയുന്നു.'- ബ്രാവോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Dwayne Bravo
അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഷാക്കിബ് അൽ ഹസൻ; "പുതിയ കളിക്കാരെ കൊണ്ടുവരാനുള്ള സമയം"

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും 2021 ല്‍ വിരമിച്ച ബ്രാവോ, 582 മത്സരങ്ങളില്‍ നിന്നായി രാജ്യത്തിനായി 631 വിക്കറ്റും 6970 റണ്‍സും നേടിയിട്ടുണ്ട്. 2012ലും 2016ലും വെസ്റ്റിന്‍ഡീസ് ട്വന്റി 20 ലോകകപ്പ് നേടുമ്പോള്‍ ബ്രാവോ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു. വിന്‍ഡീസിനായി 40 ടെസ്റ്റില്‍ 2200 റണ്‍സും 86 വിക്കറ്റും നേടി. 164 ഏകദിനത്തില്‍ 2968 റണ്‍സും 199 വിക്കറ്റും സ്വന്തമാക്കി. 91 ട്വന്റി 20 മത്സരങ്ങളില്‍ 1255 റണ്‍സും 78 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, പാകിസ്താന്‍ സൂപ്പര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, ആസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗ് എന്നിവയിലും ബ്രാവോ തിളങ്ങി. ബ്രാവോ അടങ്ങിയ ടീം അഞ്ചുതവണയാണ് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജേതാക്കളായത്.

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ഡ്വെയ്ൻ ബ്രാവോയെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീം മെന്ററായി നിയമിച്ചു. ​ഗൗതം ​ഗംഭീർ ഇന്ത്യൻ പരിശീലകനായി പോയ ഒഴിവിലാണ് 40 കാരനായ ബ്രാവോയുടെ നിയമനം. ടി 20 ലീ​ഗുകളിൽ കെകെആർ ടീമുകളായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് (സിപിഎല്‍), ലോസ് എഞ്ചല്‍സ് നൈറ്റ് റൈഡേഴ്‌സ് ( എംഎല്‍സി), അബുദാബി നൈറ്റ് റൈഡേഴ്‌സ് (ഐഎല്‍ടി20) ടീമുകളുടെ ചുമതലയും വഹിക്കും. ഒന്നര പതിറ്റാണ്ടിലേറെയായി നീണ്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് ബന്ധം ഉപേക്ഷിച്ചാണ് ബ്രാവോ കൊല്‍ക്കത്ത ടീമിനൊപ്പം ചേരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com