

പാരീസ്: ലോകം മുഴുവന്‍ പാരീസിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിലെ വിസ്മയ കാഴ്ചകള്‍ എന്തൊക്കെയായിരിക്കും എന്ന ആകാംക്ഷയാണ് ഏവര്‍ക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഈഫല്‍ ടവര്‍ ഒളിമ്പിക്‌സിലെ അഞ്ച് വളയങ്ങളാല്‍ അലങ്കരിച്ചു. ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍. ഇന്ത്യയിലും മത്സരങ്ങളുടെ തത്സമയ സ്ട്രീമിങ് ലഭിക്കും. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തില്‍ നിന്ന് മാറി പാരീസിന്റെ ഹൃദയ ഭാഗത്തു കൂടി ഒഴുകുന്ന സെന്‍ സെന്‍ നദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.
ഒളിംപിക്‌സ് വേദികളില്‍ ഇതുവരെ കാണാത്ത ഫ്‌ളോട്ടിങ് പരേഡാണ് പാരീസ് ഒളിപ്പിച്ചു വെച്ച അത്ഭുതങ്ങളില്‍ ഒന്ന്. പതിനായിരത്തിലധികം ഒളിംപിക് അത്‌ലറ്റുകള്‍ സെന്‍ നദിയിലൂടെ സഞ്ചരിച്ച് പാരീസിലെ ഏറ്റവും പ്രശസ്തമായ നോട്രെ ഡാം, പോണ്ട് ഡെസ് ആര്‍ട്‌സ്, പോണ്ട് ന്യൂഫ് എന്നീ സ്ഥലങ്ങളിലൂടെ നൂറോളം ബോട്ടുകളില്‍ കടന്നുപോകും. ജാര്‍ഡിന്‍ ഡെസ് പാലത്തിന് സമീപത്തുള്ള ഓസ്റ്റര്‍ലിറ്റ്‌സ് പാലത്തില്‍ നിന്ന് പുറപ്പെട്ട് ട്രോകോഡെറോയില്‍ സമാപിക്കും. മൂന്ന് മണിക്കൂറുകളോളം ഉദ്ഘാടന ചടങ്ങുകള്‍ നീണ്ടു നില്‍ക്കും. ഫ്രഞ്ച് നാടക സംവിധായകനും നടനുമായ തോമസ് ജോളിയാണ് ചടങ്ങുകളുടെ മേല്‍നോട്ടം വഹിക്കുന്നത്.
രണ്ട് തവണ ഒളിംപിക്സില്‍ മെഡല്‍ നേടിയ പി വി സിന്ധുവും കോമണ്‍വെല്‍ത്ത്, ഏഷ്യല്‍ മെഡല്‍ ജേതാക്കളായ അചന്ത ശരത് കമാലും ത്രിവര്‍ണ പതാകയുമായി ഇന്ത്യന്‍ സംഘത്തെ മാര്‍ച്ച് പാസ്റ്റില്‍ നയിക്കും. 16 കായിക വിഭാഗങ്ങളില്‍ 69 ഇനങ്ങളിലായി 112 കായിക താരങ്ങളാണ് ഇന്ത്യയില്‍ നിന്ന് മത്സരത്തിനിറങ്ങുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പരുഷ കായിക താരങ്ങള്‍ കുര്‍ത്ത ബുണ്ടി സെറ്റുകള്‍ ധരിക്കും. വനിതാ അത്‌ലറ്റുകള്‍ ഇന്ത്യന്‍ പതാകയിലെ നിറങ്ങള്‍ ഉള്‍പ്പെടുന്ന സാരിയാണ് ധരിക്കുക. അത്‌ലറ്റ്ക്‌സില്‍ നീരജ് ചോപ്ര നേടിയ മെഡലിന്റെ തിളക്കത്തില്‍ 2020 ടോക്യോ ഒളിംപിക്സില്‍ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. ടോക്യോ ഒളിംപിക്‌സ് മെഡല്‍ നേട്ടം മറികടക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പുരുഷ- വനിതാ അമ്പെയ്ത്ത് റാങ്കിങ് റൗണ്ടുകളോടെയാണ് ഇന്ത്യന്‍ സംഘം വ്യാഴാഴ്ച ഒളിംപിക് യാത്ര ആരംഭിച്ചത്. ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റായ്, പ്രവീണ്‍ ജാദവ് എന്നിവരടങ്ങുന്ന ഇന്ത്യയുടെ അമ്പെയ്ത്ത് ടീം വ്യാഴാഴ്ച നടന്ന പുരുഷന്‍മാരുടെ അമ്പെയ്ത്ത് റാങ്കിങ് വിഭാഗത്തില്‍ 2013 പോയിന്റോടെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. ദക്ഷിണ കൊറിയ റാങ്കിങില്‍ ഒന്നാം സ്ഥാനത്തും ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ചൈന നാലാം സ്ഥാനത്തും എത്തി. ഇന്ത്യയടക്കം നാല് ടീമുകലും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.
ഭജന്‍ കൗര്‍, ദീപിക കുമാരി, അങ്കിത ഭകത് എന്നിവരടങ്ങുന്ന വനിതാ ടീം 1983 പോയിന്റുമായി നാലാം സ്ഥാനം ഉറപ്പാക്കിക്കൊണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. വനിതകളുടെ അമ്പെയ്ത്ത് റാങ്കിങില്‍ ദക്ഷിണ കൊറിയ 2046 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്. ചൈനയും മെക്‌സിക്കോയുമാണ് തൊട്ടു പിന്നില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates