നാണംകെട്ട് ഇന്ത്യ; ഇംഗ്ലണ്ടിനോട് ദയനീയ തോല്‍വി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്; പരമ്പര തൂത്തുവാരി

ഓപ്പണറായി ഇറങ്ങിയ സഞ്ജു 27 റണ്‍സിന് പുറത്തായി. 14 പന്തുകള്‍ നേരിട്ട സഞ്ജു രണ്ട് സിക്‌സും മൂന്ന് ഫോറും അടിച്ചെടുത്തു
ENGLAND CRICKET TEAM
ENGLAND CRICKET TEAM
Edited By:
Updated on
2 min read

സതാംപ്ടണ്‍: ടി20 പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ദയനീയ തോല്‍വി. 56 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. 257 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യന്‍ നിരയില്‍ ഇഷാന്‍ കിഷനും, തിലക് വര്‍മയും മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ ടേിയത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 27 റണ്‍സിന് പുറത്തായി. 14 പന്തുകള്‍ നേരിട്ട സഞ്ജു രണ്ട് സിക്‌സും മൂന്ന് ഫോറും അടിച്ചെടുത്തു. അഭിഷേക് ശര്‍മ മൂന്ന് റണ്‍സുമായി കൂടാരം കയറി.

ഇഷാന്‍ കിഷന്‍ 56, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 28, തിലക് വര്‍മ 53, ശിവം ദുബെ 14, സൂര്യാന്‍ഷ് ഷെഡ്‌ജെ 7, അക്ഷര്‍ പട്ടേല്‍ 3, അര്‍ഷ്ദീപ് സിങ് 4. പ്രസിദ്ധ് കൃഷ്ണ 1 എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തു. ടി20-യില്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യക്കെതിരായ ഏറ്റവും വലിയ ടോട്ടലാണിത്. ഓപ്പണര്‍ ജോസ് ബട്ലറും ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും ചേര്‍ന്ന് ഇരുന്നൂറും കടന്ന് നടത്തിയ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടി20-യില്‍ ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ഒരു കൂട്ടുകെട്ട് 233 റണ്‍സിലെത്തുന്നത്. ടി20 ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൂട്ടുകെട്ടുമാണിത്. ബട്ലര്‍ സെഞ്ചുറി നേടിയപ്പോള്‍ ബ്രൂക്ക് പുറത്താവാതെ 95 റണ്‍സെടുത്തു.

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ രണ്ടാം ഓവറില്‍ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് (9 പന്തില്‍ 6 റണ്‍സ്) പുറത്തായതൊഴിച്ചാല്‍, ഇംഗ്ലണ്ടിനായിരുന്നു മത്സരത്തിലുടനീളം മേല്‍ക്കൈ. പിന്നീടെത്തിയ ഹാരി ബ്രൂക്കും ബട്ലറും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ ഒട്ടും മാര്‍ദവമില്ലാതെ പ്രഹരിച്ചു.51 പന്തില്‍ സെഞ്ചുറി നേടിയ ബട്ലര്‍, തുടര്‍ന്നും തന്റെ തേരോട്ടം തുടര്‍ന്നു. 64 പന്തില്‍ 131 റണ്‍സെടുത്ത ശേഷമാണ് ബട്ലര്‍ മടങ്ങിയത്. ബട്ലറും ബ്രൂക്കും ചേര്‍ന്ന് രണ്ടാംവിക്കറ്റില്‍ നടത്തിയ കൂട്ടുകെട്ട് 102 പന്തില്‍നിന്ന് 233 റണ്‍സ്!

19 പന്തില്‍നിന്നായിരുന്നു ഹാരി ബ്രൂക്കിന്റെ അര്‍ധ സെഞ്ചുറി. 45പന്തുകളില്‍നിന്ന് 95 റണ്‍സ് നേടിയ താരം അവസാന ഓവറില്‍ സെഞ്ചുറിക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രിന്‍സ് യാദവിന്റെ പന്തുകളെ അതിനായി ഉപയോഗപ്പെടുത്താനായില്ല. ബട്ലര്‍ പുറത്തായതിനു പിന്നാലെയെത്തിയ ജേക്കബ് ബെതല്‍ ആദ്യ പന്തില്‍തന്നെ തിലക് വര്‍മയ്ക്ക് ക്യാച്ച് നല്‍കി തിരികെ മടങ്ങി. ദുബെയ്ക്കുതന്നെയാണ് വിക്കറ്റ്. തുടര്‍ന്നെത്തിയ വില്‍ ജാക്സ് ആദ്യപന്തില്‍ സിക്സടിച്ചു തുടങ്ങി ടീം സ്‌കോര്‍ 250 കടത്തി. ഇന്ത്യന്‍ ബൗളര്‍മാരില്‍ അക്ഷര്‍ പട്ടേലാണ് ഏറ്റവുംകൂടുതല്‍ തല്ലുവാങ്ങിയത്. നാലോവറില്‍ 63 റണ്‍സ് വഴങ്ങിയപ്പോള്‍ പ്രിന്‍സ് യാദവ് അത്രതന്നെ ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്തു. ശിവം ദുബെ ഒരോവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. പ്രസിദ്ധ് കൃഷ്ണയ്ക്കാണ് മറ്റൊരു വിക്കറ്റ്.

England thrash India by 56 runs to win T20 series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com