

ലീഡ്‌സ്: ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്ത് മാറ്റുന്നതില്‍ വീണ്ടും വിവാദം. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 371 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റ് വീശുന്നതിനിടെയാണ് പന്ത് മാറ്റുന്നതു സംബന്ധിച്ചു ഇന്ത്യന്‍ താരങ്ങള്‍ വീണ്ടും അംപയറെ സമീപിച്ചത്.
എന്നാല്‍ മാറ്റാന്‍ അംപയര്‍മാര്‍ വിസമ്മതിച്ചതോടെ ഇന്ത്യന്‍ താരങ്ങള്‍ ഒരിക്കല്‍ കൂടി നിരാശരായി. അഞ്ചാമത്തേയും അവസാനത്തേയും ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ പരാതിയുമായി അംപയറെ സമീപിച്ചെങ്കിലും കാര്യമൊന്നുണ്ടായില്ല. വിജയത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സാക് ക്രൗളി (42), ബെന്‍ ഡക്കറ്റ് (64) എന്നിവര്‍ പുറത്താകാതെ മികച്ച ബാറ്റിങുമായി കളം വാഴുന്നതിനിടെയാണ് സംഭവം. ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 117 റണ്‍സ് എന്ന നിലയിലാണ്.
ഉച്ച ഭക്ഷണത്തിനു പിരിയുന്നതിനിടെ രണ്ട്, മൂന്ന് തവണ ഇന്ത്യന്‍ താരങ്ങള്‍ അംപയര്‍മാര്‍ക്കരികിലെത്തി കാര്യങ്ങള്‍ പറഞ്ഞെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല. പഴയ പന്തിന്റെ നിലവാരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒട്ടും സംതൃപ്തനല്ല. ഒപ്പം ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് അടക്കമുള്ള താരങ്ങളും അതൃപ്തി അറിയിക്കുന്നുണ്ടായിരുന്നു.
നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങിനിടെയിലും സമാനമായ സംഭവമുണ്ടായിരുന്നു. അപ്പോഴും അംപയര്‍മാര്‍ പന്ത് മാറ്റാന്‍ കൂട്ടാക്കിയില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് കാര്യങ്ങള്‍ അംപയര്‍മാരോടു വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബോള്‍ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞ് തന്റെ രോഷം പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ പന്തിനെ ഐസിസി ശാസിച്ചു.
England vs India: Shubman Gill and Team India have been extremely unhappy with the state of the old ball, while England have made a great start to their run chase.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates