ഇന്ത്യയെ മെരുക്കണം; പരിശീലക നിരയില്‍ സമഗ്ര മാറ്റങ്ങളുമായി ഇംഗ്ലണ്ട്; ട്രെസ്‌ക്കോത്തിക്ക് പുതിയ ബാറ്റിങ് കോച്ച്

ഇന്ത്യയെ മെരുക്കണം; പരിശീലക നിരയില്‍ സമഗ്ര മാറ്റങ്ങളുമായി ഇംഗ്ലണ്ട്; ട്രെസ്‌ക്കോത്തിക്ക് പുതിയ ബാറ്റിങ് കോച്ച്
ട്രെസ്ക്കോത്തിക്ക്/ ട്വിറ്റർ
ട്രെസ്ക്കോത്തിക്ക്/ ട്വിറ്റർ
Updated on: 
1 min read

ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് പിന്നില്‍ നില്‍ക്കെ പരിശീലക നിരയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. മുന്‍ ഓപണര്‍ മാര്‍ക്കസ് ട്രെസ്‌ക്കോത്തിക്കിനെ പുതിയ ബാറ്റിങ് പരിശീലകനായി ഇംഗ്ലണ്ട് നിയമിച്ചു.

ട്രെസ്‌ക്കോത്തിക്കിനെ കൂടാതെ മുന്‍ ന്യൂസിലന്‍ഡ് ഓഫ് സ്പിന്നര്‍ ജീതന്‍ പട്ടേലിനെ സ്പിന്‍ ബൗളിങ് പരിശീലകനായും നിയമിച്ചിട്ടുണ്ട്. നിലവില്‍ ഇംഗ്ലണ്ട് യൂത്ത് ടീമിന്റെ മുഖ്യ പരിശീലകനായ ജോണ്‍ ലൂയീസിനെ സീനിയര്‍ ടീമിന്റെ പേസ് ബൗളിങ് കോച്ചായും നിയമിച്ചു. 

ഇംഗ്ലണ്ടിനായി 76 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഓപണിങ് ബാറ്റ്‌സ്മാന്‍മാണ് ട്രെസ്‌ക്കോത്തിക്ക്. 2005ല്‍ ആഷസ് പരമ്പര നേട്ടത്തിലേക്ക് ഇംഗ്ലീഷ് ടീമിനെ നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരം കൂടിയാണ് ട്രെസ്‌ക്കോത്തിക്ക്. നിലവില്‍ കൗണ്ടി ടീമായ സോമര്‍സെറ്റിന്റെ സഹ പരിശീലകനാണ് ട്രെസ്‌ക്കോത്തിക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com