എത്തിഹാദിൽ 'സൂപ്പർ സൺഡ‍േ'; മാഞ്ചസ്റ്റര്‍ ടീമുകള്‍ നേര്‍ക്കുനേര്‍

ഇന്ത്യന്‍ സമയം രാത്രി 9 മണി മുതല്‍ പോരാട്ടം
English Premier League
English Premier League
Updated on
2 min read

സീസണിലെ ആദ്യ മാഞ്ചസ്റ്റര്‍ നാട്ടങ്കം നാളെ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോരാട്ടം നാളെ സിറ്റിയുടെ തട്ടകമായ എത്തിഹാദില്‍ അരങ്ങേറും.

മാഞ്ചസ്റ്റര്‍ സിറ്റി- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി അവരുടെ സ്വന്തം മണ്ണില്‍ റുബന്‍ അമോറിമിന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടും. അവസാന രണ്ട് മത്സരത്തില്‍ ടോട്ടനത്തിനോടും ബേണ്‍മതിനോടും തോല്‍വി ഏറ്റുവാങ്ങിയാണ് മാഞ്ചസ്റ്റര്‍ സിറ്റി എത്തിഹാദില്‍ ഇറങ്ങുന്നത്.

ബ്രൂണോ ഫെര്‍ണാണ്ടസ് ഗോള്‍ അടിക്കുമോ അതോ എർലിങ് ഹാളണ്ട് ഗോള്‍ അടിക്കുമോ? 3 ഗോളുകളുമായി ഹാളണ്ട് ടോപ് സ്‌കോററാണ് നിലവില്‍.

ഗ്വാര്‍ഡിയോളയുടെ 4-3-3 ഫോര്‍മേഷനെതിരെ ബില്‍ഡ് അപ്പ് പ്ലേ എങ്ങനെ പ്രസ് ചെയ്തു ഫിനിഷ് ചെയാം എന്നാകും എംബ്യുമോ, ബ്രൂണോ ഫെര്‍ണാഡെസ് എന്നിവര്‍ ശ്രമിക്കുക. യുനൈറ്റഡിനായി ക്യുന്‍ഹ കളിക്കുന്ന കാര്യം സംശയത്തിലാണ്.

English Premier League
സാൾട്ട്, ബട്‍ലർ 'തല്ലുമാല', ടി20യില്‍ 300 അടിച്ച് ഇംഗ്ലണ്ടിന്റെ മാഞ്ചസ്റ്റര്‍ മാജിക്ക്! റെക്കോര്‍ഡുകളുടെ പെരുമഴ

സിറ്റി കഴിഞ്ഞ കളികളെ അപേക്ഷിച്ച് മികവ് തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷയിലാണ്. പൊസഷന്‍ കാത്തുള്ള കളി തന്നെയായിരിക്കും. ടാക്ടിക്കല്‍ മൂവ്‌മെന്റില്‍ ഫുള്‍ ബാക്‌സ്, ബോക്‌സ് മിഡ്ഫീല്‍ഡ്, വിങ്ങര്‍മാരിലൂടെയുള്ള മുന്നേറ്റത്തിലൂടെ സ്‌പെയ്‌സ് ക്രിയേറ്റ് ചെയ്തു തന്നെയായിരിക്കും കളിക്കുക.

ഏഡേഴ്‌സന്റെ പകരക്കാരനായി പിഎസ്ജിയില്‍ നിന്നു എത്തിയ ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയി ഡൊണ്ണാരുമ നാളെ തന്റെ കന്നി പ്രീമിയര്‍ ലീഗ് പോരാട്ടത്തിനായി സിറ്റി ജേഴ്‌സിയില്‍ ഇറങ്ങും. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറായി കണക്കാക്കുന്ന താരമാണ് 26കാരനായ ഇറ്റാലിയന്‍ അതികായന്‍. താരത്തിന്റെ വരവ് സിറ്റിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. അടുത്ത മികച്ച ഗോള്‍ കീപ്പറെന്നാണ് ഇതിഹാസ ഗോള്‍ കീപ്പറും മുന്‍ഗാമിയുമായ ജിയാന്‍ലൂയി ബഫണ്‍ ഡൊണ്ണാരുമയെ വിശേഷിപ്പിക്കുന്നത്.

English Premier League
'റൂട്ട് സെഞ്ച്വറിയടിച്ചില്ലെങ്കില്‍ ഗ്രൗണ്ടിലൂടെ നഗ്‌നനായി നടക്കും'; ഹെയ്ഡന്റെ വെല്ലുവിളിയില്‍ പ്രതികരിച്ച് മകള്‍

അറ്റാക്കിങില്‍ ബെര്‍ണാഡോ സില്‍വ, ബോബ്, ഡോകു, റെയ്ന്‍ഡേഴ്‌സ്, ഹാളണ്ട് എന്നിവര്‍ ചേരുമ്പോള്‍ യുനൈറ്റഡ് പ്രതിരോധത്തിനു പിടിപ്പതു പണിയുണ്ടാകുമെന്നു ഉറപ്പിക്കാം.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-4-3 ഫോര്‍മാഷനിലായിരിക്കും സ്റ്റാര്‍ട്ട് ചെയ്യുക. കളി പുരോഗമിക്കവേ അവര്‍ 5-2-3ലേക്ക് മാറാനും സാധ്യതയുണ്ട്. ക്യുന്‍ഹയ്ക്ക് പകരം സിര്‍ക്‌സിയായിരിക്കും നമ്പര്‍ 9 സ്ഥാനത്ത്. ഗോള്‍ വല കാക്കാല്‍ ബെയ്ന്‍ഡിറിനു പകരം സനെ ലേമെന്‍സ് കളിച്ചേക്കും. കഴിഞ്ഞ കളിയില്‍ ബെയ്ന്‍ഡിറിനു സംഭവിച്ച പിഴവുകള്‍ അമോറിമിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. അതിനാല്‍ തന്നെ ലേമെന്‍സിനെ ഇറക്കി പരിശീലകന്‍ പരീക്ഷിച്ചാലും അത്ഭുതമില്ല.

സീസണിലെ ആദ്യ പോരില്‍ തോല്‍വിയും രണ്ടാം മത്സരത്തില്‍ സമനിലയും വഴങ്ങി തുടങ്ങിയ യുനൈറ്റഡ് മൂന്നാം പോരാട്ടത്തില്‍ വിയര്‍ത്താണെങ്കിലും ബേണ്‍ലിക്കെതിരെ ജയം പിടിച്ചിരുന്നു. അതിനാല്‍ അവര്‍ക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ സാധിക്കും. ആധികാരിക വിജയമാണ് അവര്‍ നാട്ടങ്കത്തില്‍ പ്രതീക്ഷിക്കുന്നത്.

(മുൻ സന്തോഷ് ട്രോഫി താരവും വാട്സൻ ഫുട്ബോൾ അക്കാദമി (Wattsun Football Academy) യുടെ കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ)

Summary

English Premier League: Manchester City and Manchester United are hoping to put painful seasons last year behind them in Sunday’s early season Manchester derby.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com