

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് അവര്‍ ന്യൂകാസില്‍ യുനൈറ്റഡിനെ തകര്‍ത്ത് ആദ്യ നാലില്‍ തിരിച്ചെത്തി. മറ്റ് മത്സരങ്ങളില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ ഫുള്‍ഹാം 2-1നു പരാജയപ്പെടുത്തി. എവര്‍ട്ടന്‍ 1-2ന് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി. ആഴ്‌സണല്‍ 0-2ന് ലെയ്സ്റ്റര്‍ സിറ്റിയെ വീഴ്ത്തി.
ഒമര്‍ മര്‍മൗഷിന്റെ ഹാട്രിക്ക് ഗോളാണ് സിറ്റിയുടെ ജയം അനായാസമാക്കിയത്. 14 മിനിറ്റിനിടെ താരം മൂന്ന് ഗോളുകള്‍ വലയലിട്ട് താരം ന്യൂകാസിലിനെ ഞെട്ടിച്ചു. നാലാം ഗോള്‍ അവസാന ഘട്ടത്തില്‍ ജെയിംസ് മക്കാറ്റി വലയിലാക്കി. 84ാം മിനിറ്റിലാണ് ഗോള്‍ വന്നത്. ജയത്തോടെ സിറ്റി ആദ്യ നാലില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തില്‍ ആഴ്‌സണലിനോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് സിറ്റി വിജയ വഴിയില്‍ തിരിച്ചെത്തിയത്.
മികേല്‍ മരിനോയുടെ ഇരട്ട ഗോളുകളുടെ ബലത്തിലാണ് ആഴ്‌സണല്‍ ജയിച്ചത്. താരം 81, 87 മിനിറ്റുകളിലാണ് ഗോളുകള്‍ നേടിയത്.
പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് കുതിക്കുന്ന നോട്ടിങ്ഹാം ഫോറസ്റ്റിനെ ഫുള്‍ഹാം സ്വന്തം തട്ടകത്തിലാണ് ഞെട്ടിച്ചത്. 15ാം മിനിറ്റില്‍ എമിലി റോവിലൂടെ ഫുള്‍ഹാം മുന്നിലെത്തി. എന്നാല്‍ ക്രിസ് വുഡ് 37ാം മിനിറ്റില്‍ നോട്ടിങ്ഹാമിന് സമനില സമ്മാനിച്ചു. 62ാം മിനിറ്റില്‍ കാല്‍വി ബാസിയുടെ ഗോളാണ് ഫുള്‍ഹാമിന്റെ ജയം നിര്‍ണയിച്ചത്.
ഡേവിഡ് മോയസിന്റെ ഡഗൗട്ടിലേക്കുള്ള തിരിച്ചു വരവില്‍ എവര്‍ട്ടന്‍ സ്ഥിരത കൈവരിക്കുന്നു. തുടരെ അഞ്ചാം പോരാട്ടത്തിലും അവര്‍ തോല്‍വി അറിയാതെ കുതിച്ചു. ഇത്തവണ ക്രിസ്റ്റല്‍ പാലസിനെയാണ് വീഴ്ത്തിയത്. 1-2നാണ് ജയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates