ഹാളണ്ടിന്റെ ഡബിള്‍; മാഞ്ചസ്റ്റര്‍ നാട്ടങ്കം ജയിച്ചു കയറി സിറ്റി

മാഞ്ചസ്റ്റര്‍ സിറ്റി 3-0 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
Erling Haaland nets brace
Erling Haalandx
Updated on
1 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ നാട്ടങ്കം വിജയിച്ച് ജയ വഴിയില്‍ തിരിച്ചെത്തി മാഞ്ചസ്റ്റര്‍ സിറ്റി. സ്വന്തം തട്ടകമായ എത്തിഹാദില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് സിറ്റി തുരത്തി. ഇര്‍ലിങ് ഹാളണ്ടിന്റെ ഇരട്ട ഗോളുകളാണ് അവരുടെ ജയത്തിന്റെ കാതല്‍.

കളിയുടെ 18ാം മിനിറ്റില്‍ ഫില്‍ ഫോഡന്റെ ഗോളിലാണ് സിറ്റി മുന്നിലെത്തിയത്. രണ്ടാം പകുതിയിലാണ് ഹാളണ്ടിന്റെ ഇരട്ട ഗോളുകള്‍ വന്നത്. 53, 68 മിനിറ്റുകളിലാണ് ഹാളണ്ടിന്റെ ഗോളുകള്‍ വന്നത്.

Erling Haaland nets brace
ഹസ്തദാനം ഇല്ലാതെ മടങ്ങി, പാക് താരങ്ങളെ 'മൈൻഡ്' ചെയ്യാതെ ഇന്ത്യ; ജയം സൈനികർക്ക് സമർപ്പിച്ച് സൂര്യകുമാർ യാദവ് (വിഡിയോ)

തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റാണ് സിറ്റി ഡാര്‍ബിയ്ക്കിറങ്ങിയത്. ജയം ഗ്വാര്‍ഡിയോളയ്ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. മറുഭാഗത്ത് 4 കളിയില്‍ രണ്ടാം തോല്‍വിയാണ് യുനൈറ്റഡിനു നേരിടേണ്ടി വന്നത്. ഒരു ജയം മാത്രമാണ് അവര്‍ക്ക് നിലവിലുള്ളത്.

ജയത്തോടെ സിറ്റി എട്ടാം സ്ഥാനത്ത്. യുനൈറ്റഡ് 14ാം സ്ഥാനത്തും.

Erling Haaland nets brace
പാകിസ്ഥാനെ എറിഞ്ഞു വീഴ്ത്തി, അടിച്ചിരുത്തി! ഇന്ത്യയ്ക്ക് 'വിജയ മൂഡ്'
Summary

Erling Haaland double helps City clobber United 3-0 in Manchester derby. Phil Foden also scored for City in his first start of the season, heading in Jeremy Doku’s cross in the 18th minute.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com