ഗോളടിക്ക് പഞ്ഞമില്ല, പക്ഷേ... കപ്പ് കാത്ത് ഹാരി കെയ്ന്‍

യൂറോ കപ്പില്‍ കന്നി കിരീടം തേടി ഇംഗ്ലണ്ടും കെയ്‌നും സ്പെയിനിനെതിരെ
Harry Kane aims trophy
ഹാരി കെയ്ന്‍എപി
Updated on
1 min read

ബെര്‍ലിന്‍: യൂറോ കപ്പില്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് നായകന്‍ ഹാരി കെയ്‌നാണ്. 30 വയസിലെത്തി നില്‍ക്കുന്ന താരം രാജ്യത്തിനു ക്ലബിനുമായി നേടിയത് 406 ഗോളുകള്‍. പക്ഷേ ഇന്നു വരെ ഒരു കിരീട നേട്ടത്തിലും കെയ്‌നിനു പങ്കാളിത്തമല്ല.

കേള്‍ക്കുമ്പോള്‍ വിചിത്രമായ സംഗതിയാണെങ്കിലും ദീര്‍ഘ നാള്‍ ടോട്ടനം ഹോട്‌സ്പറിലും നിലവില്‍ ബയേണ്‍ മ്യൂണിക്കിലും കളിക്കുന്ന കെയ്‌നിനു പക്ഷേ കരിയറില്‍ കിരീടങ്ങളൊന്നുമില്ല എന്നതാണ് ശ്രദ്ധേയം.

തുടരെ രണ്ടാം വട്ടവും യൂറോ കപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് കന്നി കിരീടം ആഗ്രഹിക്കുമ്പോള്‍ കെയ്‌നിനും വ്യക്തിപരമായി ഇതേ സ്വപ്‌നമാണ്. ഇന്ന് സ്‌പെയിനിനെ നേരിടാനിറങ്ങുമ്പോള്‍ കെയ്ന്‍ കൈമെയ് മറന്നു പോരാടുന്നത് ഈ ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടിയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിനൊപ്പം കഴിഞ്ഞ യൂറോ ഫൈനലിലെത്തിയെങ്കിലും റണ്ണര്‍ അപ്പായി മടങ്ങി. നാഷന്‍സ് ലീഗില്‍ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ് 2018-19 സീസണ്‍ ഫിനിഷ് ചെയ്തത്. ഈ രണ്ട് നേട്ടങ്ങളാണ് ഇംഗ്ലണ്ടിനൊപ്പം.

ടോട്ടനം ജേഴ്‌സിയില്‍ 14 വര്‍ഷത്തോളമാണ് താരം കളിച്ചത്. ചാമ്പ്യന്‍സ് ലീഗ് 2018-19 സീസണില്‍ രണ്ടാം സ്ഥാനം. ഇംഗ്ലീഷ് ലീഗ് കപ്പില്‍ 2014-15, 20-21 സീസണുകളില്‍ രണ്ടാം സ്ഥാനം. ബയേണിലേക്ക് കഴിഞ്ഞ സീസണിലാണ് താരമെത്തുന്നത്. സമീപ കാല ചരിത്രത്തില്‍ ആദ്യമായി ബയേണിന് കഴിഞ്ഞ സീസണില്‍ ഒരു കിരീട നേട്ടവുമില്ല. അവിടെ നിലവില്‍ സ്വപ്‌നം പൂവണിയാതെ നില്‍ക്കുന്നു.

Harry Kane aims trophy
രണ്ട് മാറ്റവുമായി ഇന്ത്യ; ടോസ് സിംബാബ്‌വെയ്ക്ക്, ബൗളിങ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com