'ഗില്ലിനെ വിശ്വസിക്കു, അദ്ദേഹം ഫോമിലെത്തും'; കൂട്ടുകാരനെ പിന്തുണച്ച് അഭിഷേക് ശര്‍മ

12ാം വയസ് മുതല്‍ പഞ്ചാബിനായി ഒന്നിച്ച് കളിക്കുന്നവരാണ് ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും
India's Shubman Gill, right, and Abhishek Sharma during the third T20 International cricket match
abhishek sharma, shubman gillpti
Updated on
1 min read

ധരംശാല: ഓപ്പണര്‍ സ്ഥാനത്ത് തുടരെ പരാജയപ്പെടുന്ന ടി20 വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ പിന്തുണച്ച് സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ. മിന്നും ഫോമില്‍ കളിച്ച സഞ്ജു സാംസണെ ഒഴിവാക്കി ഗില്ലിനെ ഇറക്കിയെങ്കിലും ഇതുവരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ താരത്തിനു സാധിച്ചിട്ടില്ല. ഗില്ലിനെ ഇങ്ങനെ സംരക്ഷിക്കുന്നതിനെ ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഗില്ലിനെ പിന്തുണച്ച് അഭിഷേകിന്റെ പ്രതികരണം.

12 വയസു മുതല്‍ ഗില്ലും അഭിഷേകും പഞ്ചാബിനായി ഒന്നിച്ചു കളിയ്ക്കുന്നവരാണ്. ഗില്‍ ഫോമിലേക്ക് ഉടന്‍ തന്നെ മടങ്ങിയെത്തുമെന്ന പ്രതീക്ഷയാണ് അഭിഷേക് പങ്കിടുന്നത്.

'ഒരുകാര്യം ഞാന്‍ ഉറപ്പിച്ചു പറയാം. അദ്ദേഹം ഫോമിലേക്ക് എത്തും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും ലോകകപ്പിലും ഗില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തും. വളരെ കാലമായി ശുഭ്മാനുമൊന്നിച്ച് ഞാന്‍ കളിക്കുന്നുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ മികവ് എന്താണെന്നു എനിക്കറിയാം.'

'അദ്ദേഹം തിരിച്ചെത്തും മികച്ച പ്രകടനം നടത്തും. ഏത് സാഹചര്യമായാലും ഏത് എതിരാളികളായാലും അദ്ദേഹം വിജയങ്ങള്‍ സ്വന്തമാക്കുമെന്നു എനിക്കുറപ്പുണ്ട്. മികവ് വീണ്ടെടുത്ത് അദ്ദേഹം എല്ലാവരിലും വിശ്വാസമുണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്നു'- അഭിഷേക് പറയുന്നു. ഫോം ഔട്ടായ സൂര്യകുമാര്‍ യാദവിന്റെ കാര്യത്തിലും സമാന അഭിപ്രായം തന്നെയാണ് അഭിഷേക് പങ്കിട്ടത്.

India's Shubman Gill, right, and Abhishek Sharma during the third T20 International cricket match
'വകതിരിവ് വട്ടപ്പൂജ്യം, മെസിയോട് ബഹുമാനമില്ല'; ഫഡ്നാവിസിന്റെ ഭാ​ര്യയ്ക്കെതിരെ ആരാധകർ (വിഡിയോ)

മൂന്നാം പോരാട്ടത്തില്‍ വെറും 18 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം അഭിഷേക് ഇന്ത്യയ്ക്കു മിന്നല്‍ കുടക്കമാണ് നല്‍കിയത്. തുടക്കം മുതല്‍ പിച്ചില്‍ നിന്നു ആനുകൂല്യം കിട്ടിയതിനാല്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചുവെന്നു അഭിഷേക് വ്യക്തമാക്കി. മിന്നല്‍ തുടക്കമിട്ടാല്‍ പിന്നീട് വരുന്നവര്‍ക്കു വിജയത്തിലേക്ക് അനായാസം ബാറ്റ് ചെയ്യാമല്ലോ എന്ന ലളിത തന്ത്രമാണ് ഇന്ത്യ കളത്തില്‍ നടപ്പാക്കിയത്. വിക്കറ്റിനു അനുയോജ്യമായ രീതിയിലുള്ള ഷോട്ടുകള്‍ തിരഞ്ഞെടുത്തു കളിക്കുക എന്നതായിരുന്നു തന്ത്രം. അതു കൃത്യമായി നടപ്പാക്കാനായെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ 4 റണ്‍സും രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കുമായാണ് ഗില്‍ മടങ്ങിയത്. പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്. മൂന്നാം പോരാട്ടത്തില്‍ 28 പന്തില്‍ 28 റണ്‍സുമായി ഗില്‍ മടങ്ങുകയും ചെയ്തിരുന്നു. ഈ മത്സരത്തില്‍ അഭിഷേക് ശര്‍മ അതിവേഗം തുടക്കം നല്‍കിയതിനാല്‍ ഗില്ലിന്റെ പ്രകടനം വലിയ ചര്‍ച്ചയായില്ല. 15 ടി20 മത്സരങ്ങള്‍ കളിച്ച ഗില്‍ ആകെ നേടിയത് 291 റണ്‍സ് മാത്രമാണ്.

India's Shubman Gill, right, and Abhishek Sharma during the third T20 International cricket match
ടി20യില്‍ അതിവേഗം 50 വിക്കറ്റുകള്‍; വരുണ്‍ ചക്രവര്‍ത്തിക്ക് നേട്ടം
Summary

abhishek sharma: Shubman Gill’s selection in the Indian T20I playing eleven has been questioned after a settled Sanju Samson was moved down the order before being benched.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com