ഫോട്ടോ: എക്സ്പ്രസ്
ഫോട്ടോ: എക്സ്പ്രസ്

'സോഷ്യല്‍ മീഡിയയിലെ എന്റെ സ്ഥിരം വിക്കറ്റ്'- വോണിനെ 'ട്രോളി' ജാഫറിന്റെ നന്ദി പറച്ചില്‍

'സോഷ്യല്‍ മീഡിയയിലെ എന്റെ സ്ഥിരം വിക്കറ്റ്'- വോണിനെ 'ട്രോളി' ജാഫറിന്റെ നന്ദി പറച്ചില്‍
Published on

മുംബൈ: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍ സാമൂഹിക മാധ്യമങ്ങളില്‍ രസകരമായ പോസ്റ്റുകളുമായി പ്രത്യക്ഷപ്പെടാറുള്ള താരമാണ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം തന്റെ 44ാം ജന്മദിനം ആഘോഷിച്ചത്. 

വസിം ജാഫറിന്റെ രസകരമായ ട്രോളുകള്‍ക്ക് ഇരയായി മാറുള്ള ആളാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ഒരു ട്വിറ്റര്‍ വഴിയുള്ള രസകരമായ കൊടുക്കല്‍ വാങ്ങലാണ് വീണ്ടും ആരാധകരെ ചിരിപ്പിക്കുന്നത്. 

ജാഫറിന് ജന്മദിന ആശംസ നേര്‍ന്ന വോണിന്റെ ട്വീറ്റാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. 'എന്റെ ആദ്യ ടെസ്റ്റ് വിക്കറ്റിന് പിറന്നാള്‍ ആശംസകള്‍'- എന്നായിരുന്നു വോണിന്റെ ട്വീറ്റ്. 

ആശംസകള്‍ക്ക് നന്ദി പറഞ്ഞുള്ള ജാഫറിന്റെ ട്വീറ്റും തമാശ പടര്‍ത്തി. 'ഹഹ... സോഷ്യല്‍ മീഡിയയിലെ എന്റെ സ്ഥിരം വിക്കറ്റിന് നന്ദി'- എന്നായിരുന്നു വോണിന്റെ ആശംസയ്ക്കുള്ള ജാഫറിന്റെ മറുപടി. 

ഇന്ത്യക്കായി 31 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ജാഫര്‍ 2002ലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. അന്ന് ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പാര്‍ട്ട് ടൈം ബൗളറായ വോണിന് പന്തെറിയാന്‍ അവസരം കിട്ടി. അന്ന് വോണിന്റെ പന്തില്‍ ജാഫര്‍ പുറത്തായി. അന്താരാഷ്ട്ര ടെസ്റ്റില്‍ വോണിന്റെ ആദ്യ വിക്കറ്റായിരുന്നു ഇത്. 82 ടെസ്റ്റുകള്‍ കളിച്ച വോണിന് ആറ് വിക്കറ്റുകളാണ് സമ്പാദ്യം. 

ഇക്കാര്യം സൂചിപ്പിച്ചായിരുന്നു വോണിന്റെ ആശംസാ ട്വീറ്റ്. ഇതിനുള്ള മറുപടിയിലാണ് ജാഫര്‍ വോണിനെ ട്രോളി നന്ദി പറഞ്ഞത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ജാഫര്‍ വോണിനോട് പകരം വീട്ടിയെന്നാണ് ആരാധകര്‍ ഇതിന് താഴെ കുറിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com