'വെള്ളം തിളപ്പിക്കാന്‍ വയ്ക്കുക; ഗില്‍ ബാറ്റിങിനു വരുമ്പോള്‍ മാഗിയും മസാലയും ഇടുക; ഗില്‍ ഔട്ടാകുമ്പോള്‍ മാഗി റെഡി!'

ഓപ്പണറായി നിരന്തരം പരാജയപ്പെടുന്ന ഗില്ലിന് കടുത്ത പരിഹാസം
India's Shubman Gill plays a shot during the first T20 International cricket match between India and South Africa
Shubman Gillpti
Updated on
1 min read

കട്ടക്ക്: ഓപ്പണറെന്ന നിലയില്‍ വൈസ് ക്യാപ്റ്റന്‍ റോള്‍ നല്‍കി ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്ലിനെ ട്രോളി ആരാധകര്‍. മലയാളി ഓപ്പണറും ഓപ്പണിങ് സ്ഥാനത്ത് അഭിഷേക് ശര്‍മയ്‌ക്കൊപ്പം മിന്നും ഫോമില്‍ കളിച്ച മലയാളി താരം സഞ്ജു സാംസണെ മാറ്റിയാണ് ഗില്ലിനെ പ്രതിഷ്ഠിച്ചത്. എന്നാല്‍ ഈ സ്ഥാനത്തോട് നീതി പുലര്‍ത്തുന്ന ഒറ്റ ഇന്നിങ്‌സും കളിക്കാതെ ബാധ്യതയായി മാറുന്ന ഗില്ലിന്റെ ആറ്റിറ്റിയൂടിനെയാണ് ആരാധകര്‍ പരിഹസിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന കട്ടക്കിലെ പോരാട്ടത്തില്‍ താരം 2 പന്തില്‍ 4 റണ്‍സ് മാത്രമെടുത്ത് മടങ്ങിയതോടെയാണ് ആരാധകര്‍ വന്‍ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങളിലെത്തിയത്. കടുത്ത പരിഹാസങ്ങളാണ് ഉയരുന്നത്.

ഈ വര്‍ഷം ഇതുവരെ ഒരു സിംഗിള്‍ ഫിഫ്റ്റി പോലും നേടാന്‍ ഗില്ലിനു സാധിച്ചിച്ചിട്ടില്ല. 13 മത്സരങ്ങളില്‍ നിന്നു നേടിയത് 263 റണ്‍സ് മാത്രം. 143.71 സ്‌ട്രൈക്ക് റേറ്റ്. ആവറേജ് വെറും 26.3.

India's Shubman Gill plays a shot during the first T20 International cricket match between India and South Africa
തീപ്പൊരി തിരിച്ചുവരവ്! ഇന്ത്യയെ നയിച്ച് ഹര്‍ദിക് പാണ്ഡ്യ (വിഡിയോ)

പതിവ് തണുപ്പന്‍ മട്ട് വിട്ട് ഇത്തവണ കട്ടക്കില്‍ അഗ്രസീവായാണ് ഗില്‍ കളിച്ചു തുടങ്ങിയത്. എന്‍ഗിഡിയെ കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെയാണ് താരത്തിന്റെ മടക്കം. മിന്നും ക്യാച്ചെടുത്ത് മാര്‍ക്കോ യാന്‍സനാണ് വൈസ് ക്യാപ്റ്റനെ മടക്കിയത്.

ഗില്‍ വീണ്ടും പരാജയപ്പെട്ടതോടെ ആരാധകര്‍ ചോദ്യ ശരങ്ങളുയര്‍ത്തിയും രംഗത്തെത്തി. ഓപ്പണര്‍ എന്ന നിലയില്‍ നിരന്തരം പരാജയപ്പെടുന്ന ഗില്ലിനെ തുടര്‍ച്ചയായി കളിപ്പിക്കുന്നതില്‍ ആരാധകര്‍ ചോദ്യങ്ങളുയര്‍ത്തി. താരം ക്രീസില്‍ തപ്പിത്തടയുഞ്ഞ് സമയം കളയുന്നതിനെ ആരാധകര്‍ കടുത്ത രീതിയില്‍ പരിഹസിക്കുന്നു. ചിലര്‍ ടി20 ഫോര്‍മാറ്റിനു യോജിച്ച ബാറ്ററല്ല ഗില്ലെന്നു തുറന്നടിച്ചു.

ഗില്ലിന്റെ ബാറ്റിങിനെ കളിയാക്കാന്‍ മാഗി ഉണ്ടാക്കുന്ന സൂത്രവുമായാണ് ഒരു ആരാധകന്‍ എത്തിയത്. നാല് ലളിതമായ സ്റ്റെപ്പില്‍ മാഗിയുണ്ടാക്കാമെന്നാണ് അരാധകന്‍ പറയുന്നത്.

'സ്റ്റെപ്പ് 1- ഒരു കപ്പ് വെള്ളം തിളപ്പിക്കാന്‍ വയ്ക്കുക.

സ്റ്റെപ്പ് 2- ഗില്‍ ബാറ്റിങിനെത്തിയാല്‍ തിളച്ച വെള്ളത്തിലേക്ക് മാഗിയിടുക, മസാല ചേര്‍ക്കുക.

സ്റ്റെപ്പ് 3- ഗില്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ വെള്ളം തിളച്ച് മാഗി പാകമാകും.

സ്റ്റെപ്പ് 4- ഗില്‍ പവലിയനില്‍ തിരിച്ചെത്തുമ്പോള്‍ നിങ്ങളുടെ മാഗികഴിക്കാനും റെഡിയിട്ടുണ്ടാകും'- എന്നായിരുന്നു ഒരു ആരാധകന്റെ രൂക്ഷ പരിഹാസം.

ഗില്‍ ഓപ്പണറായതോടെ ഇന്ത്യ 10 പേര്‍ മാത്രം കളിക്കുന്ന ടീമായി മാറിയെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ടി20 ഫോര്‍മാറ്റിനു യോജിച്ച ബാറ്റര്‍മാരായ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ എന്നിവരെ നിരന്തരം തഴയുന്നതിനേയും ചില ആരാധകര്‍ ചോദ്യമുനയില്‍ നിര്‍ത്തുന്നു. ക്യാപ്റ്റനും സെലക്ടേഴ്‌സും സഞ്ജുവിനേക്കാളും യശസ്വിയേക്കാളും ഗില്ലിനു പ്രാധാന്യം നല്‍കുന്നതിനാല്‍ ഫോം ഔട്ട് പ്രശ്‌നമല്ലെന്ന പരോക്ഷ വിമര്‍ശനവും ആരാധകര്‍ ഉന്നയിക്കുന്നു.

Summary

Fans slammed Shubman Gill after the Indian vice-captain failed with the bat during the Cuttack T20I against South Africa. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com