

അഹമ്മദാബാദ്: പഞ്ചാബിനെതിരായ കളിയിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ക്രിസ് മോറിസിന് സിംഗിൾ നിഷേധിച്ചത് ഏറെ ചർച്ചയായിരുന്നു. പിന്നെ വന്ന കളിയിൽ കൂറ്റൻ ഷോട്ടുകൾ പായിച്ച് ടീമിനെ ജയത്തിലേക്ക് എത്തിച്ചാണ് മോറിസ് നിറഞ്ഞത്. ഇതോടെ മലയാളി താരത്തിനും മോറിസിനും ഇടയിൽ ഇടർച്ചയുണ്ടായിട്ടുണ്ടാവാം എന്ന വിലയിരുത്തലുകൾ ഉയർന്നു. എന്നാൽ അതെല്ലാം തള്ളിയാണ് ഇപ്പോൾ ക്രിസ് മോറിസ് എത്തുന്നത്.
ഐപിഎല്ലിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട താരം സഞ്ജു സാംസൺ ആണെന്നാണ് ക്രിസ് മോറിസ് പറയുന്നത്. സഞ്ജുവിനെ ഇന്റർവ്യു ചെയ്യുന്ന വീഡിയോയിലാണ് മോറിസിന്റെ വാക്കുകൾ. സഞ്ജു കഴിഞ്ഞാൽ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ് തന്റെ പ്രിയപ്പെട്ട താരമെന്നും മോറിസ് പറഞ്ഞു.
ക്യാപ്റ്റനായിരിക്കുമ്പോൾ ഏറ്റവും പ്രയാസമേറിയ കാര്യം ഏതെന്ന ചോദ്യത്തിന് ടീം മീറ്റിങ്ങിലെ സംസാരം എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. എന്നിൽ നിന്ന് നീണ്ട പ്രസംഗം ആയിരിക്കും സഹതാരങ്ങൾ പ്രതീക്ഷിക്കുന്നത്. അങ്ങനെ സംസാരിക്കാൻ എനിക്കിഷ്ടമല്ല. ചിലപ്പോൾ കൂടുതൽ പരിചയ സമ്പത്ത് നേടി കഴിയുമ്പോൾ അതിന് സാധിച്ചേക്കും.
കരിയറിൽ ആരിൽ നിന്ന് ലഭിച്ച ഉപദേശമാണ് വിലമതിക്കാനാവാത്തത് എന്ന ചോദ്യത്തിന് ക്രിസ് മോറിസിന്റെ നേർക്കാണ് സഞ്ജു വിരൽ ചൂണ്ടിയത്. 2016ലായിരുന്നു അത്. ആദ്യമായി മോറിസിനെ കണ്ടപ്പോൾ നേരെ വരുന്ന പന്തുകൾ അടിച്ചു പറത്തുക എന്ന ഉപദേശമാണ് മോറിസ് നൽകിയത്. ഇന്നും അതാണ് താൻ പിന്തുടരുന്നത്, സഞ്ജു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates