വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യ ഉറപ്പിച്ചു! ഫൈനലില്‍ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും നേര്‍ക്കുനേര്‍

ചരിത്രത്തിലാദ്യമായാണ് വനിതാ ലോകകപ്പ് ചെസ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ എത്തുന്നത്
Koneru Humpy face Divya Deshmukh
കൊനേരു ഹംപി, ദിവ്യ ദേശ്മുഖ് (FIDE Women’s World Cup 2025) x
Updated on
1 min read

ബതുമി: ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഫൈനല്‍. ചരിത്രത്തിലാദ്യമായി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്ന എന്ന അപൂര്‍വതയ്ക്ക് ജോര്‍ജിയ വേദിയായി. ഇന്ത്യയുടെ കൊനേരു ഹംപിയും ഇന്ത്യയുടെ തന്നെ ദിവ്യ ദേശ്മുഖും ഫൈനലില്‍ നേര്‍ക്കുനേര്‍ വരും.

സെമിയില്‍ ചൈനയുടെ ലെയ് ടിങ്ജിയെ പരാജയപ്പെടുത്തിയാണ് ഹംപി ഫൈനലിലേക്ക് മുന്നേറിയത്. ചൈനയുടെ മുന്‍ ലോകചാമ്പ്യന്‍ ടാന്‍ സോംങ്കിയെ സെമിയില്‍ കീഴടക്കിയാണ് ദിവ്യ ഫൈനലില്‍ കടന്നത്.

Koneru Humpy face Divya Deshmukh
സുവര്‍ണ കാലത്തെ ഇതിഹാസം; ഡബ്ല്യുഡബ്ല്യുഇ സൂപ്പര്‍ താരം ഹള്‍ക് ഹോഗന്‍ അന്തരിച്ചു

ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രമെഴുതിയാണ് കൗമാരതാരം ദിവ്യ ദേശ്മുഖ് ഫൈനലുറപ്പിച്ചത്. രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഹംപിയും എത്തിയതോടെയാണ് അപൂര്‍വ ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി ഫൈനലില്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകത.

Koneru Humpy face Divya Deshmukh
നിലയുറപ്പിച്ച് ഓപ്പണര്‍മാര്‍, വിക്കറ്റ് തേടി ഇന്ത്യ
Summary

FIDE Women’s World Cup 2025: Humpy’s win sets up an all-Indian final, with Divya Deshmukh entering the summit clash on Wednesday after bettering China’s Tan Zhongyi in a topsy-turvy semifinal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com