ലോക ചെസ് ചാംപ്യന്‍ഷിപ്പ്; മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

ഇതോടെ ഇരുവർക്കും 1.5 പോയിന്റ് വീതമായി.
FIDE World Championship 2024
​ഗുകേഷ്, ഡിങ് ലിറൻപിടിഐ
Updated on
1 min read

സിംഗപുര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ മൂന്നാം കളിയിൽ നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തി ഇന്ത്യയുടെ ഡി ഗുകേഷ്. 14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്. ഇതോടെ ഇരുവർക്കും 1.5 പോയിന്റ് വീതമായി.

14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാൾക്കാണ് കിരീടം. ആദ്യ കളിയിൽ ഗുകേഷിനെ 43 നീക്കങ്ങളിൽ തോൽപിച്ച് ചൈനയുടെ ഡിങ് ലിറൻ ലീഡ് (1–0) നേടിയിരുന്നു. രണ്ടാം കളിയിൽ ഗുകേഷും ഡിങ് ലിറനും സമനിലയിൽ പിരിഞ്ഞു. 23 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും സമനിലയ്ക്ക് കൈകൊടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com