യുവന്റസിനെ 5-2ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി, റയലിനും ജയം; ക്ലബ് ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു

പ്രീ ക്വാര്‍ട്ടറില്‍ യുവന്റസ്- റയല്‍ മാഡ്രിഡ് പോരാട്ടം
Manchester City players celebrate a goal
FIFA Club World Cupx
Updated on
1 min read

ന്യൂയോര്‍ക്ക്: ഫിഫ ക്ലബ് ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു. റയല്‍ മാഡ്രിഡ്- യുവന്റസ്, ബെന്‍ഫിക്ക- ചെല്‍സി പോരാട്ടങ്ങളാണ് പ്രീ ക്വാര്‍ട്ടറില്‍ കടുപ്പമാകുക. ബയേണ്‍ മ്യൂണിക്ക്, പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി, ബൊറൂസിയ ഡോര്‍ട്മുണ്ട്, ഇന്‍ര്‍ മയാമി ടീമുകളും അവസാന 16ല്‍ ഉണ്ട്.

ഇതിഹാസ താരം ലയണ്‍ മെസിയുടെ ചിറകിലേറി വരുന്ന ഇന്റര്‍ മയാമിക്ക് പിഎസ്ജിയാണ് എതിരാളികള്‍. അവസാന പതിനാറില്‍ മെസി തന്റെ മുന്‍ ക്ലബിനെതിരെ കളിക്കും.

Manchester City players celebrate a goal
ബുംറ രണ്ടാം ടെസ്റ്റ് കളിക്കില്ല? തോല്‍വിക്കു പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി

അവസാന ഗ്രൂപ്പ് പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി യുവന്റസിനെ തകര്‍ത്തെറിഞ്ഞ് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം. ജെറമി ഡോകു, എര്‍ലിങ് ഹാളണ്ട്, ഫില്‍ ഫോഡന്‍, സവിഞ്ഞോ എന്നിവരാണ് സിറ്റിക്കായി വല ചലിപ്പിച്ചത്. ഒരു ഗോള്‍ ഓണ്‍ ഗോളായും ലഭിച്ചു.

റയല്‍ മാഡ്രിഡ് സാല്‍സ്ബര്‍ഗിനെ വീഴ്ത്തി. 3-0ത്തിനാണ് ജയം. വിനിഷ്യസ് ജൂനിയര്‍, ഫെഡറിക്കോ വാല്‍വര്‍ഡെ, ഗോണ്‍സാലോ ഗാര്‍ഷ്യ എന്നിവരാണ് റയലിനായി വല കുലുക്കിയത്.

Manchester City players celebrate a goal
'പുതിയ അധ്യായം, പാഷന്‍!'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറില്‍ തുടരും
Summary

FIFA Club World Cup: Manchester City ended their group stage with yet another emphatic win, picking up a 5-2 victory to secure their place in the knockout stages. Real Madrid also put up a clinical display.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com