ഡെംബലയോ, യമാലോ? ആരാകും 'ഫിഫ ദി ബെസ്റ്റ്'; ഇന്നറിയാം

മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും
FIFA The Best Full nominees list
FIFA The Bestx
Updated on
1 min read

സൂറിച്: 2025ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ആര്‍ക്കെന്ന് ഇന്നറിയാം. ഇന്ന് രാത്രിയാണ് പ്രഖ്യാപനം. പിഎസ്ജിയ്ക്ക് ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ലീഗ് ട്രോഫി സമ്മാനിക്കുന്നതില്‍ നിര്‍ണായക പ്രകടനം നടത്തി ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെയ്ക്കാണ് ഫുട്‌ബോള്‍ പണ്ഡിതര്‍ സാധ്യത കല്‍പ്പിക്കുന്നത്.

മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരത്തിനുള്ള സാധ്യതയില്‍ ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്റ്റാന്‍ ബോണ്‍മറ്റിയാണ്. കഴിഞ്ഞ രണ്ട് തവണയും മികച്ച വനിതാ താരമായത് ബോണ്‍മറ്റിയാണ്. ഇത്തവണത്തെ വനിതാ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരവും അവര്‍ക്കായിരുന്നു.

മികച്ച പരിശീലകനുള്ള ബാല്ലണ്‍ ഡി ഓര്‍ നേടിയത് പിഎസ്ജി പരിശീലകന്‍ ലൂയീസ് എൻ‍റിക്വെയായിരുന്നു. ഫിഫ പുരസ്‌കാര സാധ്യതയിലും എൻ‍റിക്വെ തന്നെ മുന്നില്‍ നില്‍ക്കുന്നു.

FIFA The Best Full nominees list
അര്‍ജുന രണതുംഗയ്ക്ക് കുരുക്ക് മുറുകുന്നു; മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ പെട്രോളിയം അഴിമതി കേസില്‍ അറസ്റ്റിലേക്ക്

മികച്ച പുരുഷ താരത്തിനുള്ള പട്ടിക

പെഡ്രി, ബാഴ്‌സലോണ

ലമീന്‍ യമാല്‍, ബാഴ്‌സലോണ

റഫീഞ്ഞ, ബാഴ്‌സലോണ

കിലിയന്‍ എംബാപ്പെ, റയല്‍ മാഡ്രിഡ്

ഒസ്മാന്‍ ഡെംബലെ, പിഎസ്ജി

വിറ്റിഞ്ഞ, പിഎസ്ജി

നൂനോ മെന്‍ഡസ്, പിഎസ്ജി

അഷ്‌റഫ് ഹക്കീമി, പിഎസ്ജി

ഹാരി കെയ്ന്‍, ബയേണ്‍ മ്യൂണിക്ക്

കോള്‍ പാമര്‍, ചെല്‍സി

മുഹമ്മദ് സല, ലിവര്‍പൂള്‍

വനിതാ താരങ്ങളുടെ പട്ടിക

അയ്റ്റാന ബോണ്‍മറ്റി, ബാഴ്‌സലോണ

പാട്രി ഗ്യുജാറോ, ബാഴ്‌സലോണ

ക്ലൗഡിയ പിന, ബാഴ്‌സലോണ

അലേക്‌സിയ പുട്ടാല്ലസ്, ബാഴ്‌സലോണ

മരിയോന കാള്‍ഡെന്റി, ആഴ്‌സണല്‍

ഇവ പജോര്‍, ബാഴ്‌സലോണ

അലെസിയ റുസ്സോ, ആഴ്‌സണല്‍

ലിയ വില്ല്യംസന്‍, ആഴ്‌സണല്‍

കോള്‍ കെല്ലി, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍

സാന്‍ഡി ബാള്‍ടിമോര്‍, ചെല്‍സി

നതാലി ബ്യോണ്‍, ചെല്‍സി

കദിദിയാതു ഡിയാനി, ലിയോണ്‍

ലിന്‍ഡ്‌സി ഹീപ്‌സ്, ലിയോണ്‍

ടെംവ ചവിംഗ, കന്‍സാസ് സിറ്റി

FIFA The Best Full nominees list
അന്ന് പന്തിന് കിട്ടിയത് 27 കോടി, റെക്കോർഡ് കാമറൂൺ ​ഗ്രീൻ സ്വന്തമാക്കുമോ? ഐപിഎല്‍ ലേലം ഇന്ന്

മികച്ച പുരുഷ കോച്ച്

ലൂയീസ് എൻ‍റിക്വെ, പിഎസ്ജി

മികേല്‍ ആര്‍ട്ടേറ്റ, ആഴ്‌സണല്‍

റോബര്‍ട്ടോ മാര്‍ട്ടിനസ്, പോര്‍ച്ചുഗല്‍

ഹാന്‍സി ഫ്‌ളിക്ക്, ബാഴ്‌സലോണ

ഹാവിയര്‍ അഗ്യുറെ, മെക്‌സിക്കോ

എന്‍സോ മരെസ്‌ക്ക, ചെല്‍സി

അര്‍നെ സ്ലോട്ട്, ലിവര്‍പൂള്‍

മികച്ച വനിതാ കോച്ച്

ജൊനാതന്‍ ഗിറാല്‍ഡസ്, വാഷിങ്ടന്‍ സ്പിരിറ്റ്, ലിയോണ്‍

സോണിയ ബോംബസ്റ്റര്‍, ഒര്‍ലാന്‍ഡോ പ്രൈഡ്

റെന്നി സ്ലെജേഴ്‌സ്, ആഴ്‌സണല്‍

സറീന വീഗ്മാന്‍, ഇംഗ്ലണ്ട്

FIFA The Best Full nominees list
റണ്‍ ചെയ്‌സില്‍ കോഹ്‌ലിയെ വെട്ടി; ആ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി തിലക് വര്‍മ

മികച്ച പുരുഷ ഗോള്‍ കീപ്പര്‍

ഡേവിഡ് റയ, ആഴ്‌സണല്‍

തിബോട്ട് കോട്ട്വ, റയല്‍ മാഡ്രിഡ്

വോസിച് ഷെസ്‌നി, ബാഴ്‌സലോണ

എമിലിയാനോ മാര്‍ട്ടിനസ്, ആസ്റ്റന്‍ വില്ല

മാനുവല്‍ നൂയര്‍, ബയേണ്‍ മ്യൂണിക്ക്

യാന്‍ സോമ്മര്‍, ഇന്റര്‍ മിലാന്‍

ജിയാന്‍ലൂയി ഡൊണ്ണാരുമ, പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി

മികച്ച വനിതാ ഗോള്‍ കീപ്പര്‍

കാറ്റ കോള്‍, ബാഴ്‌സലോണ

ആന്‍ കാതറി ബെര്‍ഗര്‍, ഗോതം എഫ്‌സി

ക്രിസ്റ്റീന്‍ എന്‍ഡ്‌ലര്‍, ലിയോണ്‍

ഹന്ന ഹാംപ്ടന്‍, ചെല്‍സി

അന്ന മോര്‍ഹൗസ്, ഒര്‍ലാന്‍ഡോ പ്രൈഡ്

ചിയാമക എന്‍ഡോസി, പാരിസ് എഫ്‌സ്, ബ്രൈറ്റന്‍

ഫാല്ലന്‍ ടുല്ലിസ് ജോയ്‌സ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്.

Summary

FIFA The Best: PSG stars lead the field in a scaled-back Doha ceremony, with Ousmane Dembélé favorite to add to his Ballon d’Or award.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com