എംബാപ്പെ- ഹാളണ്ട് പോര്; സ്‌പെയിനിനെ വിറപ്പിക്കുമോ ഉറുഗ്വെ? മരണ ഗ്രൂപ്പിലെ ഇംഗ്ലണ്ട്! അറിയാം മത്സര ദിവസം, സമയം

ഇം​ഗ്ലണ്ടിന്റെ പ്രധാന എതിരാളി ക്രൊയേഷ്യ
FIFA World Cup 2026
FIFA World Cup 2026 x
Updated on
1 min read

വാഷിങ്ടന്‍: ഫിഫ ലോകകപ്പില്‍ തങ്ങളുടെ മൂന്നാം ലോക കിരീടത്തിനായാണ് ഫ്രാന്‍സ് ഇറങ്ങുന്നത്. സ്‌പെയിന്‍ 2010ലെ ഗ്ലോറി 16 വര്‍ഷങ്ങള്‍ക്കു ശേഷം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലും. കാലമേറയായി കിട്ടാക്കനിയായി നില്‍ക്കുന്ന ലോക ചാംപ്യന്‍പട്ടം ഇത്തവണ സ്വന്തമാക്കാനുറച്ചാണ് ഇംഗ്ലണ്ടും വരുന്നത്.

2018ല്‍ കിരീട നേട്ടം ആവര്‍ത്തിച്ച ഫ്രാന്‍സ് കഴിഞ്ഞ വര്‍ഷവും ഫൈനലിലെത്തിയിരുന്നു. യൂറോപ്പിലെ വമ്പന്‍ ക്ലബുകളില്‍ കളിക്കുന്ന ഒരുപിടി മികച്ച താരങ്ങളാണ് ഫ്രാന്‍സിനെ അപകടകാരികളാക്കുന്നത്.

ഗ്രൂപ്പ് ഐയിലാണ് ഫ്രാന്‍സ്. സെനഗല്‍, ഇറാഖ്, നോര്‍വെ ടീമുകളാണ് എതിരാളികള്‍. ഇതില്‍ നോര്‍വെയുമായുള്ള പോരാട്ടം ശ്രദ്ധേയമാകും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം നോര്‍വെയ്ക്കായി കരിയറിലെ ആദ്യ ലോകകപ്പ് കളിക്കാനൊരുങ്ങുന്നു. താരത്തിന്റെ ഗോളടി മികവാണ് ടീമിനെ കരുത്തരാക്കുന്നത്. എംബാപ്പെ- ഹാളണ്ട് പോരിനും ആരാധകര്‍ കാത്തിരിക്കുന്നു.

സ്‌പെയിനും ഒരുങ്ങിത്തന്നെയാണ്. ബറ്റിങ് മാര്‍ക്കറ്റില്‍ കിരീട നേട്ടത്തില്‍ മുന്നിലുള്ള ടീമാണ് സ്‌പെയിന്‍. യൂറോ കിരീടമടക്കം നേടി കരുത്തോടെയാണ് സ്‌പെയിനും എത്തുന്നത്.

FIFA World Cup 2026
കാണേണ്ട കളി അർജന്റീന- ഓസ്ട്രിയ! ബ്രസീലിന്റെ മത്സരങ്ങൾ ഏതൊക്കെ ദിവസം; അറിയാം മത്സരക്രമം

സ്‌പെയിന്‍ ഗ്രൂപ്പ് എച്ചിലാണ്. കേപ് വെര്‍ഡെ, സൗദി അറേബ്യ, ഉറുഗ്വെ ടീമുകളാണ് എതിരാളികള്‍. ഉറുഗ്വെയാണ് സ്‌പെയിനിനു വെല്ലുവിളി ഉയര്‍ത്തുന്ന സംഘം. റയലില്‍ കളിക്കുന്ന ഫെഡറിക്കോ വാര്‍വര്‍ഡെ അടക്കമുള്ള താരങ്ങളുടെ ബലത്തിലാണ് പഴയ അര്‍ജന്റീന കോച്ചും വിഖ്യാത പരിശീലകനുമായ മര്‍സലോ ബിയേല്‍സയുടെ ഉറുഗ്വെ വരുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന പോരാട്ടമായിരിക്കും ഇത്.

ദീര്‍ഘ നാളായി ലോക കിരീടത്തിനായി കിണഞ്ഞു ശ്രമിക്കുന്ന ഇംഗ്ലണ്ട് ഇത്തവണ ജര്‍മന്‍ കോച്ച് തോമസ് ടുക്കലിന്റെ തന്ത്രത്തിലാണ് വരുന്നത്.

ഈ ലോകകപ്പിലെ മരണ ഗ്രൂപ്പെന്ന പേര് വീണ ഗ്രൂപ്പ് എല്ലിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഒപ്പമുള്ളത് കരുത്തരായ ക്രൊയേഷ്യ. ഒപ്പം ഘാനയും പാനമയും. ഇംഗ്ലണ്ട്- ക്രൊയേഷ്യ പോരായിരിക്കും ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കുക.

മത്സരക്രമം

സ്‌പെയിന്‍

സ്‌പെയിന്‍- കേപ് വെര്‍ഡെ: ജൂണ്‍ 15, രാത്രി 9.30

സ്‌പെയിന്‍- സൗദി അറേബ്യേ: ജൂണ്‍ 21, രാത്രി 9.30

സ്‌പെയിന്‍- ഉറുഗ്വെ: ജൂണ്‍ 27, പുലര്‍ച്ചെ 12.30

ഫ്രാന്‍സ്

ഫ്രാന്‍സ്- സെനഗല്‍: ജൂണ്‍ 17, പുലര്‍ച്ചെ 12.30

ഫ്രാന്‍സ്- ഇറാഖ്: ജൂണ്‍ 23, പുലര്‍ച്ചെ 2.30

ഫ്രാന്‍സ്- നോര്‍വെ: ജൂണ്‍ 27, പുലര്‍ച്ചെ 12.30

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്- ക്രൊയേഷ്യ: ജൂണ്‍ 18, പുലര്‍ച്ചെ 1.30

ഇംഗ്ലണ്ട്- ഘാന: ജൂണ്‍ 24, പുലര്‍ച്ചെ 1.30

ഇംഗ്ലണ്ട്- പാനമ: ജൂണ്‍ 28, പുലര്‍ച്ചെ 2.30

FIFA World Cup 2026
ഫ്രാന്‍സിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്, സ്‌പെയിനിനെ സമനിലയില്‍ തളച്ച് ഇറാഖ്; സന്നാഹമത്സരത്തില്‍ വമ്പന്മാര്‍ക്ക് തിരിച്ചടി
Summary

FIFA World Cup 2026 france spain england match's

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com