ഇന്‍ജുറി ടൈമില്‍ ഉന്ദാവിന്റെ ഗോള്‍; ഐവറി കോസ്റ്റിനെതിരെ ജര്‍മ്മനിക്ക് ആവേശ ജയം

പകരക്കാരനായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയ ഡെനിസ് ഉന്ദാവ് ആണ് ജര്‍മ്മനിയുടെ വിജയശില്പി
germany football
ജര്‍മന്‍ താരങ്ങളുടെ ആഘോഷം
Updated on
1 min read

ടൊറന്റോ: ഫിഫ ലോകകപ്പ്ഗ്രൂപ്പ് ഇ മത്സരത്തില്‍ ഐവറി കോസ്റ്റിനെ തകര്‍ത്ത് ജര്‍മ്മനി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നാല് വട്ട ചാമ്പ്യന്മാരായ ജര്‍മ്മനിയുടെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ജര്‍മ്മനിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. പകരക്കാരനായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയ ഡെനിസ് ഉന്ദാവ് ആണ് ജര്‍മ്മനിയുടെ വിജയശില്പി.

മത്സരത്തിന്റെ തുടക്കം മുതല്‍ ജര്‍മ്മനി ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ പകുതിയില്‍ ലീഡ് നേടിയത് ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റായിരുന്നു. 30-ാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സി നേടിയ ഗോളിലൂടെ ഐവറി കോസ്റ്റ് ജര്‍മ്മനിയെ ഞെട്ടിച്ചു. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താനും അവര്‍ക്കായി.

germany football
'ഞങ്ങൾ ഒറ്റക്കെട്ട്'; ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്‌ പറയേണ്ടി വന്നു!

എന്നാല്‍ രണ്ടാം പകുതിയില്‍ തന്ത്രപരമായ മാറ്റങ്ങളുമായി ജര്‍മ്മന്‍ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ കളം നിറഞ്ഞു. 60-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ ഡെനിസ് ഉന്ദാവ് മത്സരത്തിന്റെ ഗതി മാറ്റി. 68-ാം മിനിറ്റില്‍ നദീം അമീരിയുടെ പാസ്സില്‍ നിന്നും ഉന്ദാവ് ജര്‍മ്മനിക്കായി സമനില ഗോള്‍ നേടി (1-1). മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ നിമിഷത്തില്‍, ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ (90+4') ഉന്ദാവ് വീണ്ടും അവതരിച്ചു. ഫെലിക്‌സ് മെച്ച നല്‍കിയ മികച്ചൊരു ത്രൂ ബോള്‍ ലക്ഷ്യത്തിലെത്തിച്ച് ഉന്ദാവ് ജര്‍മ്മനിക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.

ജയത്തോടെ ജര്‍മ്മനി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കി. ആദ്യ മത്സരത്തില്‍ ക്യുറസാവോയെ 7-1 ന് തകര്‍ത്ത ജര്‍മ്മനിക്ക് ഇത് തുടര്‍ച്ചയായ രണ്ടാം വിജയമാണ്. ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച ഐവറി കോസ്റ്റിന് നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ അടുത്ത മത്സരത്തില്‍ ക്യുറസാവോയ്ക്കെതിരെ മികച്ച വിജയം അനിവാര്യമാണ്.

germany football
'ഞങ്ങൾക്കുള്ള വിലക്ക് ലോകകപ്പ് ചരിത്രത്തിലെ കറുത്ത അധ്യായം'
germany football
ഒടുവിൽ, നെയ്മർ ഇറങ്ങുന്നു! പൂർണ സ‍ജ്ജനെന്ന് ആഞ്ചലോട്ടി
germany football
വായ പൊത്തി സംസാരിച്ചു; പരാ​ഗ്വെ താരത്തിന് ചുവപ്പ് കാർ‍ഡ്! ചരിത്രത്തിൽ ആദ്യം
Summary

Deniz Undav double sees Germany beat Ivory Coast at the death in 2026 World Cup thriller

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com