2030ലെ ലോകകപ്പില്‍ കളിക്കുമോ? മെസിയുടെ മറുപടി ഇങ്ങനെ

messi
ലയണല്‍ മെസിGetty
Updated on
1 min read

ലോകകപ്പിലെ രണ്ട് മത്സരങ്ങളിലായി അഞ്ച് ഗോളുകള്‍ നേടി മിന്നും ഫോമില്‍ തുടരുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ഇതിനിടെ 2030ലെ ലോകകപ്പില്‍ കളിക്കുമോയെന്ന ചോദ്യത്തിന് മെസി നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തനിക്ക് ടീമിന് സംഭാവന നല്‍കാന്‍ കഴിയുന്നിടത്തോളം തുടരുമെന്നും എന്നാല്‍ ഭാവി സംബന്ധിച്ച് വ്യക്തമായ ഉറപ്പുകള്‍ നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു മെസിയുടെ പ്രതികരണം.

2030 വരെ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് മെസി പറഞ്ഞു. നിലവില്‍ താന്‍ ഓരോ ദിവസവും ആസ്വദിക്കുകയാണെന്നും ശരീരവും ഫിറ്റ്‌നസും എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കിയാണ് മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഫുട്‌ബോളില്‍ ഇത്രയും വര്‍ഷങ്ങള്‍ക്കിടെ പല കാര്യങ്ങളും മാറാം, അതിനാല്‍ ദീര്‍ഘകാല തീരുമാനങ്ങള്‍ ഇപ്പോള്‍ എടുക്കുന്നത് ശരിയല്ല. ടീമിനായി എന്തെങ്കിലും സംഭാവന നടത്താന്‍ കഴിയുന്നിടത്തോളം തുടരും.

messi
'ഇതുപോലെയൊരാള്‍ ഇനി ഉണ്ടാകില്ല', അവതാരപ്പിറവിയുടെ മുഴുവന്‍ രൗദ്രഭാവവുമായി മെസി@39; ആശംസാപ്രവാഹം

2022ലെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസി, പിന്നീട് ദേശീയ ടീമിനൊപ്പമുള്ള തന്റെ ഭാവിയെക്കുറിച്ച് പലപ്പോഴും ചോദ്യങ്ങള്‍ നേരിട്ടിരുന്നു. ലോകകപ്പ് വിജയത്തിന് ശേഷം അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ദേശീയ ടീമിനായി തുടരുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

2030 ലോകകപ്പ് നടക്കുമ്പോള്‍ മെസിക്ക് 43 വയസായിരിക്കും. അതിനാല്‍ ടൂര്‍ണമെന്റില്‍ അദ്ദേഹം കളിക്കുമോയെന്ന ചര്‍ച്ച ആരാധകര്‍ക്കിടയില്‍ തുടരുകയാണ്. എന്നാല്‍ ഇപ്പോള്‍ ആ വിഷയത്തില്‍ വ്യക്തമായ പ്രഖ്യാപനം നടത്താന്‍ താരം തയ്യാറല്ലെന്നാണ് പുതിയ പ്രതികരണം സൂചിപ്പിക്കുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിലും ടീമിന്റെ പ്രകടനത്തിലുമാണ് തന്റെ ശ്രദ്ധയെന്ന് മെസി വ്യക്തമാക്കി.

messi
അസാധ്യം, ഒരേ ഒരു ക്രിസ്റ്റ്യാനോ; 'ഇതിഹാസ'ത്തെ മറികടന്നു; ഡെബിള്‍ റെക്കോര്‍ഡ്
messi
'എനിക്ക് എന്നോടു തന്നെ വല്ലാത്ത ദേഷ്യം തോന്നി'; പെനാൽറ്റി നഷ്ടത്തിൽ മെസി
messi
ഇനി പറയു... 'പന്തിനൊപ്പം ഒഴുകുന്ന' മെസിയെ എങ്ങനെ പ്രണയിക്കാതിരിക്കും...
Summary

Lionel Messi Asked About Playing 2030 FIFA World Cup. His Reply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com