'എന്താ ല്ലേ, മെസി...' മറ്റാര്‍ക്കും ഇല്ല, ഈ 4 റെക്കോര്‍ഡുകള്‍!

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഈ റെക്കോര്‍ഡുകള്‍ ആദ്യം
Argentina's Lionel Messi makes an attempt to score against Cape Verde during the World Cup round of 32 soccer match
Lionel Messiap
Updated on
2 min read

മയാമി: ഫിഫ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ കടപുഴക്കി മുന്നേറുകയാണ് അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി. കാബോ വെര്‍ദെയ്‌ക്കെതിരായ റൗണ്ട് ഓഫ് 32 പോരാട്ടത്തിലും ഗോള്‍ നേടിയതോടെ മെസി ഗോളടിയില്‍ മറ്റൊരു അപൂര്‍വ റെക്കോര്‍ഡിലും എത്തി. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്നുവരെ ആര്‍ക്കും നേടാന്‍ സാധിക്കാത്ത ചില റെക്കോര്‍ഡുകളും മെസി കാബോ വെര്‍ദെയ്ക്കിതിരെ ഇറങ്ങി സ്വന്തം പേരിലാക്കിയിട്ടുണ്ട്.

ഗ്രൂപ്പ് ഘട്ടം മുതല്‍ ഫൈനല്‍ വരെ ഗോള്‍

ലോകകപ്പ് പോരാട്ടത്തിന്റെ എല്ലാ റൗണ്ടുകളിലും ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മെസി മാറി. ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ മെസി ഗോള്‍ നേടിയാണ് ലോകകപ്പില്‍ പുതിയ അധ്യായം തുറന്നത്.

ഇത്തവണ 48 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റായതിനാല്‍ ഇതാദ്യമായി റൗണ്ട് ഓഫ് 32 എന്ന ഘട്ടവും കടന്നാണ് ടീമുകള്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ എത്തേണ്ടത്. ഈ ഘട്ടത്തിലും ഗോള്‍ നേടിയതോടെയാണ് മെസി അത്യപൂര്‍വ റെക്കോര്‍ഡില്‍ പേര് എഴുതി ചേര്‍ത്തത്. ആദ്യ താരമെന്ന ഒരിക്കലും മായാത്ത നേട്ടമായി ഇത് അടയാളപ്പെടും. സമീപ കാലത്തൊന്നും തകരാന്‍ സാധ്യതയില്ലാത്ത ഒരു നേട്ടം കൂടിയാണിത്.

Argentina's Lionel Messi makes an attempt to score against Cape Verde during the World Cup round of 32 soccer match
മെസ്സിയെയും അർജന്റീനയെയും വിറപ്പിച്ച ദ്വീപുരാഷ്ട്രം; തോറ്റിട്ടും ലോകം നെഞ്ചിലേറ്റിയ കാബോ വെര്‍ദെയുടെ ഹീറോയിക് പോരാട്ടം

30 ലോകകപ്പ് മത്സരങ്ങള്‍

മറ്റൊരു ചരിത്ര നേട്ടവും മെസി കാബോ വെര്‍ദെയ്‌ക്കെതിരായ പോരാട്ടത്തിനിറങ്ങി സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തില്‍ 30 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി അദ്ദേഹം മാറി.

തുടരെ 8 ലോകകപ്പ് ഗോളുകള്‍

തുടരെ എട്ട് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും മെസി കാബോ വെര്‍ദെയ്‌ക്കെതിരായ 29ാം മിനിറ്റിലെ ഗോളിലൂടെ സ്വന്തമാക്കി.

2 ലോകകപ്പിലും 7 ഗോളുകള്‍

തുടരെ രണ്ടാം ലോകകപ്പിലും 7 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായും മെസി മാറി. 2022ലെ ഖത്തര്‍ ലോകകപ്പിലും മെസി 7 ഗോളുകള്‍ നേടിയിരുന്നു. ഇത്തവണ 4 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ മെസിയുടെ ഗോള്‍ നേട്ടം 7ല്‍ എത്തി. ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മെസി തന്നെയാണ് നിലവില്‍ മുന്നില്‍.

Argentina's Lionel Messi makes an attempt to score against Cape Verde during the World Cup round of 32 soccer match
മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍പ്പന്‍ ജയം; ഘാനയെ തോല്‍പ്പിച്ച് കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എതിരാളി

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സംഖ്യ 20ല്‍ എത്തിച്ചാണ് അര്‍ജന്റീന നായകന്‍ കളം വിട്ടത്. ഇത്തവണ അള്‍ജീരിയക്കെതിരായ ആദ്യ മത്സരത്തില്‍ ഹാട്രിക്ക് നേടിയാണ് മെസി ഗോളടി തുടങ്ങിയത്. താരത്തിന്റെ ആദ്യ ലോകകപ്പ് ഹാട്രിക്ക് കൂടിയായിരുന്നു ഇത്. പിന്നാലെ ഓസ്ട്രിയക്കെതിരെ ഇരട്ട ഗോള്‍. ജോര്‍ദാനെതിരേയും കാബോ വെര്‍ദെയ്‌ക്കെതിരേയും ഓരോ ഗോളും ഇത്തവണ അദ്ദേഹം വലയിലാക്കി.

അര്‍ജന്റീനയ്ക്കായി മെസി തുടര്‍ച്ചയായി സ്‌കോര്‍ ചെയ്യുന്ന അഞ്ചാമത്തെ നോക്കൗട്ട് മത്സരമാണ് കാബോ വെര്‍ദെയ്‌ക്കെതിരായ പോരാട്ടം. കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലാണ് മെസിയുടെ ഈ ഗോള്‍വേട്ട ആരംഭിച്ചത്. അന്ന് അദ്ദേഹം ഒരു ഗോള്‍ നേടിയിരുന്നു.

തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും യഥാക്രമം നെതര്‍ലന്‍ഡ്‌സിനും ക്രൊയേഷ്യയ്ക്കുമെതിരെ ഓരോ പെനാല്‍റ്റി ഗോളുകള്‍ വീതം അദ്ദേഹം നേടി. ഫൈനലില്‍ ഫ്രാന്‍സിനെതിരെ രണ്ട് ഗോളുകള്‍ കൂടി അടിച്ചുകൂട്ടി അദ്ദേഹം ആ ടൂര്‍ണമെന്റ് ഗംഭീരമായി അവസാനിപ്പിച്ചു. 1962-ല്‍ ബ്രസീലിന്റെ വാവ നേടിയ ചരിത്ര നേട്ടത്തിനൊപ്പമാണ് ഇപ്പോള്‍ ഈ 39 കാരന്‍ എത്തിയിരിക്കുന്നത്.

Argentina's Lionel Messi makes an attempt to score against Cape Verde during the World Cup round of 32 soccer match
അര്‍ജന്റീന vs ഈജിപ്ത്, പോര്‍ച്ചുഗല്‍ vs സ്‌പെയിന്‍, ബ്രസീല്‍ vs നോര്‍വേ...; അറിയാം പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പും സമയക്രമവും
Argentina's Lionel Messi makes an attempt to score against Cape Verde during the World Cup round of 32 soccer match
ആദ്യ നോക്കൗട്ട് ജയം സ്വന്തമാക്കി ഈജിപ്ത്; ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍, എതിരാളി അര്‍ജന്റീന
Argentina's Lionel Messi makes an attempt to score against Cape Verde during the World Cup round of 32 soccer match
64 വര്‍ഷം മുന്‍പത്തെ ചരിത്രത്തിനൊപ്പം; ഒരുപിടി റെക്കോര്‍ഡുകളുമായി മെസി
Summary

Lionel Messi made tournament history by becoming the first and only player to score in every single stage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com