'ഗ്രാസിയാസ് യാദില്‍'; കൊടുങ്ങല്ലൂരുകാരന്റെ പിറന്നാള്‍ ആശംസയ്ക്ക് മെസിയുടെ മറുപടി, വിഡിയോ വൈറല്‍

ഒരു ദിവസം മെസി ഈ സൃഷ്ടികള്‍ നേരിട്ട് കാണുകയും തന്നെ തിരിച്ചറിയുകയും ചെയ്യുമെന്ന പ്രതീക്ഷയും യാദില്‍ പങ്കുവെച്ചു
yadil messi bday wish reply
യാദിലിന്റെ വിഡിയോ, ലയണല്‍ മെസി
Updated on
1 min read

കൊച്ചി: ലോക ഫുട്‌ബോളിലെ സൂപ്പര്‍താരമായ ലയണല്‍ മെസിയുടെ ഒരു ചെറിയ പ്രതികരണം ഇപ്പോള്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധക ലോകത്തെ ആവേശത്തിലാക്കിയിരിക്കുകയാണ്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യാദില്‍ എം ഇഖ്ബാല്‍ മെസിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയ്ക്ക് മെസി നേരിട്ട് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മെസിയുടെ 39-ാം ജന്മദിനത്തോടനുബന്ധിച്ച് യാദില്‍ സ്പാനിഷില്‍ തയ്യാറാക്കിയ വിഡിയോ സന്ദേശമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'ഹാപ്പി ബര്‍ത്ത്ഡേ ലിയോ, കേരളത്തില്‍ നിന്ന് സ്‌നേഹം അറിയിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന്, താന്‍ മെസിയോടുള്ള ആരാധനയുടെ ഭാഗമായി വര്‍ഷങ്ങളായി നടത്തിയ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.

2021ല്‍ അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നേടിയതിന് പിന്നാലെ സ്വന്തം നാടായ കൊടുങ്ങല്ലൂരില്‍ മെസിയുടെ വലിയ മ്യൂറല്‍ ചിത്രം വരച്ചതായും, ഖത്തര്‍ ലോകകപ്പ് വിജയത്തിന് ശേഷം മെസിയുടെ പ്രതിമ നിര്‍മിച്ചതായും യാദില്‍ വിഡിയോയില്‍ പറഞ്ഞു. ഒരു ദിവസം മെസി ഈ സൃഷ്ടികള്‍ നേരിട്ട് കാണുകയും തന്നെ തിരിച്ചറിയുകയും ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. വിഡിയോയില്‍ മെസിയുടെ ചിത്രങ്ങളാല്‍ അലങ്കരിച്ച തന്റെ പ്രത്യേക വാഹനവും ഉള്‍പ്പെടുത്തിയിരുന്നു.

ഈ വിഡിയോയുടെ കമന്റ് സെക്ഷനില്‍ മറുപടിയായി മെസി സ്പാനിഷില്‍ 'Gracias Yadil' (നന്ദി യാദില്‍) എന്ന് കമന്റ് ചെയ്തതോടെ ആരാധക ലോകം ആവേശത്തിലായി. നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിന് ആരാധകര്‍ യാദിലിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് ഒഴുകിയെത്തി. മെസിയുടെ പ്രതികരണം നേരിട്ട് കാണാനായി നിരവധി പേര്‍ കമന്റിലേക്ക് എത്തുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

വര്‍ഷങ്ങളായി മെസിയുടെ കടുത്ത ആരാധകനായ യാദില്‍, താരത്തിന്റെ ബാഴ്‌സലോണ കാലഘട്ടം മുതലാണ് അദ്ദേഹത്തെ പിന്തുടരാന്‍ തുടങ്ങിയത്. ടീമിനുവേണ്ടി സ്വയം മറന്ന് കളിച്ച മെസിയുടെ സ്വഭാവമാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചതെന്ന് യാദില്‍ പിന്നീട് പ്രതികരിക്കുകയും ചെയ്തു. സാമൂഹമാധ്യമങ്ങളിലൂടെ താന്‍ സൃഷ്ടിച്ച ഉള്ളടക്കങ്ങളുടെയും ആരാധക കൂട്ടായ്മയുടെയും വ്യാപ്തിയാണ് മെസിയുടെ ശ്രദ്ധ നേടാന്‍ സഹായിച്ചതെന്നും യാദില്‍ പറയുന്നു.

കേരളത്തില്‍ ഫുട്‌ബോളിനും പ്രത്യേകിച്ച് അര്‍ജന്റീന ടീമിനും മെസിക്കും ലഭിക്കുന്ന വലിയ ആരാധക പിന്തുണയുടെ മറ്റൊരു തെളിവാണിതെന്ന് ദേശീയ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പ് സമയങ്ങളില്‍ കേരളത്തിലെ തെരുവുകളിലും ഗ്രാമങ്ങളിലും ഉയരുന്ന കൂറ്റന്‍ കട്ടൗട്ടുകളും ചുമര്‍ചിത്രങ്ങളും പലപ്പോഴും ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോള്‍ മെസിയുടെ കമന്റും കേരളത്തിലെ ആരാധകര്‍ക്ക് വലിയ ആഘോഷ നിമിഷമായി മാറിയിരിക്കുകയാണ്.

yadil messi bday wish reply
2030ലെ ലോകകപ്പില്‍ കളിക്കുമോ? മെസിയുടെ മറുപടി ഇങ്ങനെ
yadil messi bday wish reply
'ഇതുപോലെയൊരാള്‍ ഇനി ഉണ്ടാകില്ല', അവതാരപ്പിറവിയുടെ മുഴുവന്‍ രൗദ്രഭാവവുമായി മെസി@39; ആശംസാപ്രവാഹം
yadil messi bday wish reply
ഇനി പറയു... 'പന്തിനൊപ്പം ഒഴുകുന്ന' മെസിയെ എങ്ങനെ പ്രണയിക്കാതിരിക്കും...
Summary

Lionel Messi responds to Kerala man’s birthday wish in Spanish, watch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com