ഒച്ചോവ ചരിത്രത്തിലെ ആദ്യ ​ഗോൾ കീപ്പർ! റെക്കോർ‍ഡിൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾ‍ഡ‍ോയ്ക്കും ഒപ്പം

ഫിഫ ലോകകപ്പിൽ ശ്രദ്ധേയ നേട്ടം
Mexico goalkeeper Guillermo Ochoa (13) celebrates by kissing the goal post after the World Cup Group A soccer match between Czechia and Mexico
Guillermo Ochoaap
Updated on
1 min read

മെക്സിക്കോ സിറ്റി: ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡ‍ോയ്ക്കും ശേഷം ആറ് ലോകകപ്പുകൾ കളിക്കുന്ന താരമെന്ന അനുപമ റെക്കോർഡിൽ മെക്സിക്കോ ഇതിഹാസ ​ഗോൾ കീപ്പർ ​ഗില്ലെർമോ ഒച്ചോവ. ആറ് ലോകകപ്പുകൾ ദേശീയ ടീമിനായി കളിക്കുന്ന മൂന്നാമത്തെ താരം ഇനി ഒച്ചോവയാണ്. മാത്രമല്ല ആറ് ലോകകപ്പുകൾ കളിക്കുന്ന ചരിത്രത്തിലെ ഒരേയൊരു ​ഗോൾ കീപ്പറെന്ന തകർപ്പൻ റെക്കോർഡും 40കാരൻ സ്വന്തമാക്കി.

ബുധനാഴ്ച മെക്സിക്കോ സിറ്റിയിൽ നടന്ന ഗ്രൂപ്പ് എ യിലെ തങ്ങളുടെ അവസാന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഇറങ്ങിയാണ് മെക്സിക്കൻ ഗോൾകീപ്പർ ഈ ചരിത്ര നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരനായി മൈതാനത്തിറങ്ങിയ ഒച്ചോവ, 2006ൽ ആരംഭിച്ച തന്റെ ലോകകപ്പ് യാത്രയിലെ മറ്റൊരു സുവർണ അധ്യായം കൂടി എഴുതി ചേർക്കുകയായിരുന്നു.

2006, 2010, 2014, 2018, 2022, 2026 എന്നീ വർഷങ്ങളിലെ മെക്സിക്കോയുടെ ലോകകപ്പ് ടീമുകളിൽ ഒച്ചോവ ഭാഗമായിരുന്നു. 2006, 2010 ലോകകപ്പുകളിൽ അദ്ദേഹത്തിന് മത്സരങ്ങൾ കളിച്ചില്ല. 2014ൽ ബ്രസീലിനെതിരായ പോരാട്ടത്തിലെ മിന്നും സേവുകളാണ് താരത്തെ ശ്രദ്ധേയനാക്കിയത്. പിന്നീട് ലോകകപ്പ് വേദിയിൽ മെക്സിക്കോയുടെ മുഖമായി ഒച്ചോവ മാറി.

Mexico goalkeeper Guillermo Ochoa (13) celebrates by kissing the goal post after the World Cup Group A soccer match between Czechia and Mexico
'മെർലിൻ താറാവും'... ലോകകപ്പിലെ അനർഘ നിമിഷങ്ങളും; പന്ത് പറഞ്ഞ 'സുന്ദര വിശേഷങ്ങൾ'!

മത്സരത്തിൽ മെക്സിക്കോ ചെക്ക് റിപ്പബ്ലിക്കിനെതിരെ 3-0ത്തിനു തകർപ്പൻ വിജയം നേടി. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് മെക്സിക്കോ ​ഗ്രൂപ്പ് ചാംപ്യൻമാരായി കുതിച്ച ദിനത്തിലാണ് ഈ ചരിത്ര നേട്ടവും പിറന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെക്ക് പ്രതിരോധം ഭേദിച്ച് മാറ്റെയോ ഷാവേസ് മെക്സിക്കോയ്ക്കായി ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ ജൂലിയൻ ക്വിനോനസ് ക്ലോസ് റേഞ്ചിൽ നിന്ന് രണ്ടാമത്തെ ഗോളും വലയിലാക്കി.

പിന്നാലെയാണ് ഒച്ചോവ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയതും തന്റെ ചരിത്ര സാന്നിധ്യം അടയാളപ്പെടുത്തിയതും. കളിയുടെ ഇഞ്ച്വറി ടൈമിൽ ആൽവാരോ ഫിഡാൽഗോ മൂന്നാമത്തെ ഗോളും നേടിയതോടെ മെക്സിക്കോ 3-0 ത്തിന് വിജയം ഉറപ്പിച്ചു.

Mexico goalkeeper Guillermo Ochoa (13) celebrates by kissing the goal post after the World Cup Group A soccer match between Czechia and Mexico
മകനെ ‘പിച്ച് ഇൻവേഡർ’ എന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ ജീവനക്കാർ തടഞ്ഞു; കണ്ണീരോടെ ഇടപെട്ട് ബ്രസീൽ താരം നെയ്മർ
Mexico goalkeeper Guillermo Ochoa (13) celebrates by kissing the goal post after the World Cup Group A soccer match between Czechia and Mexico
ഞെട്ടല്‍ മാറാതെ ദക്ഷിണ കൊറിയ; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ടില്‍

Summary

Guillermo Ochoa has entered an exclusive list in FIFA World Cup history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com