

അവസാന നിമിഷം അവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ക്രൊയേഷ്യയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീ ക്വര്‍ട്ടറില്‍. കളിയുടെ അധിക സമയത്ത് റാമേസിന്റെ ഗോളിലൂടെയാണ് പോര്‍ച്ചുഗല്‍ ലീഡ് നേടിയത്. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ക്രൊയേഷ്യ ഗോള്‍ മടക്കിയെങ്കിലും വാറില്‍ റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. ലോകകപ്പ് മോഹവുമായി എത്തിയ ഇതിഹാസ താരം ലൂക്ക മോഡ്രിച്ച് സ്വപ്‌നങ്ങള്‍ ബാക്കി വച്ച് മടങ്ങി. പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത് ക്രിസ്റ്റ്യാനോ ആയിരുന്നു. ഇതോടെ ഈ ലോകകപ്പില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ നേട്ടം മൂന്നായി, ലോകകപ്പ് മത്സരങ്ങളില്‍ പതിനൊന്നും. ജൂലൈ ഏഴിനു നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലും സ്‌പെയിനും ഏറ്റുമുട്ടും.
ക്രൊയേഷ്യന്‍ താരം അന്റെ ബുദിമിറിന്റെ മുന്നേറ്റത്തോടെയാണു മത്സരത്തിനു ചൂടുപിടിച്ചത്. പിന്നാലെ പോര്‍ച്ചുഗല്‍ താരം ബ്രുണോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ നീക്കം ക്രൊയേഷ്യ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. നാലാം മിനിറ്റില്‍ വിറ്റിഞ്ഞയും 13ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഹൈഡ്രേഷന്‍ ബ്രേക്കിനു പിന്നാലെ, പോര്‍ച്ചുഗല്‍ താരം ജോവോ കാന്‍സലോ നല്‍കിയ ക്രോസ്, മുന്നേറ്റ താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും കണക്ട് ചെയ്യാന്‍ സാധിക്കാതെ പോയി. 34ാം മിനിറ്റില്‍ റഫേല്‍ ലിയാവോയുടെ കോര്‍ണറില്‍ പോര്‍ച്ചുഗല്‍ താരം നുനോ മെന്‍ഡസിന്റെ ഗോള്‍ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. 40ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് കോര്‍ണറിലൂടെ ക്രൊയേഷ്യ ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും കണക്ട് ചെയ്യാന്‍ ആര്‍ക്കും സാധിച്ചില്ല. ആദ്യ പകുതിക്ക് നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്.
ബുദിമിറിനെ പിന്‍വലിച്ച ക്രൊയേഷ്യ, പകരക്കാരനായി ഇഗോര്‍ മതനോവിച്ചിനെ കളത്തിലിറക്കി. 48ാം മിനിറ്റില്‍ ക്രൊയേഷ്യ താരം മതിയോ കൊവാച്ചിച്ചിന്റെ ഷോട്ട് പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയേഗോ കോസ്റ്റ രക്ഷപെടുത്തി. 49ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിന്റെ കോര്‍ണറില്‍നിന്നുവന്ന നികോള വ്‌ലാസിച്ചിന്റെ ഗോള്‍ നീക്കവും പോര്‍ച്ചുഗല്‍ ഗോളി പ്രതിരോധിച്ചു. 53ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ ആദ്യ ലീഡെടുത്തു. പെനാല്‍റ്റി ഏരിയയ്ക്കു പുറത്ത് വലതു മൂലയില്‍നിന്ന് ജോസിപ് സ്റ്റാനിസിച് ക്രോസ് ചെയ്തു നല്‍കിയ പന്ത്, വലയിലേക്കു തട്ടിയിട്ട് ഇവാന്‍ പെരിസിച്ചിന്റെ ഗോളാഘോഷം. 56ാം മിനിറ്റില്‍ ക്രൊയേഷ്യയ്ക്കായി നിക്കോള വ്‌ലാസിച് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ഫ്‌ലാഗ് ഉയര്‍ത്തി. തൊട്ടുപിന്നാലെ പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വല കുലുക്കിയപ്പോഴും ഓഫ് സൈഡില്‍ കുരുങ്ങി.
കോര്‍ണറിനിടെ പോര്‍ച്ചുഗല്‍ പ്രതിരോധ താരത്തെ ക്രൊയേഷ്യയുടെ വ്‌ലാസിച്ച് വീഴ്ത്തിയതിന് വാര്‍ പരിശോധനകള്‍ക്കു ശേഷമാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവാകോവിച്ചിനെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്ത് കൃത്യമായി വലയിലെത്തിച്ചു. സമനിലയിലായതോടെ ഇരുടീമുകളും ഉണര്‍ന്നുകളിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. പത്ത് മിനിറ്റാണ് അധികസമയം അനുവദിച്ചത്. അതിനിയില്‍ തന്നെ ഇരുടീമുകളും ഗോളെന്ന് തോന്നിക്കുന്ന നീക്കങ്ങള്‍ നടത്തി. അധിക സമയത്തെ നാലാമിനിറ്റിലൂടെ റാമോസ് പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates