'ആളിക്കത്തി കൊൽക്കത്ത'; ഫിന്നും അംഗ്കൃഷും തകർത്തടിച്ചു, ഗുജറാത്തിന് വിജയലക്ഷ്യം 248 റൺസ്

35 പന്തിൽ 93 റൺസ് നേടിയ ഫിൻ അലന്റെ ബാറ്റിങ്ങ് പ്രകടനമാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
IPL 2026
Finn Allen’s Explosive 93 Powers KKR to Massive 247 Against Gujarat Titans in IPL.IPL/X
Updated on
1 min read

കൊൽക്കത്ത: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ ബാറ്റിങ്ങുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് ആണ് കൊൽക്കത്ത അടിച്ചെടുത്തത്. 35 പന്തിൽ 93 റൺസ് നേടിയ ഫിൻ അലന്റെ ബാറ്റിങ്ങ് പ്രകടനമാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

IPL 2026
എറിഞ്ഞത് 16 പന്തുകൾ മാത്രം, അതിൽ 8 സിക്സ്! നാണക്കേടിന്റെ നിരവധി റെക്കോർഡുകൾ ഇനി കാംബോജിന്റെ തലയിൽ

ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. തുടക്കം മുതൽ ഫിൻ അലൻ ഗുജറാത്ത് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു പായിച്ചു. പത്ത് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഫിനിന്റെ ഇന്നിങ്സ്. ഒരു ഘട്ടത്തിൽ താരം സെഞ്ച്വറിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും സായി കിഷോറിന്റെ പന്തിൽ പുറത്തായി. നായകൻ അജിൻക്യ രഹാനേ 14 പന്തിൽ 14 റൺസ് നേടി നേരത്തെ പുറത്തായിരുന്നു.

IPL 2026
'സുരക്ഷിതമായി സ്കോർ ചെയ്യു'; ഫിഫ ലോകകപ്പ് തീമിൽ 'കോണ്ടം'; ആരാധകർക്ക് സൗജന്യം

മൂന്നാം വിക്കറ്റിൽ ഒരുമിച്ച അംഗ്കൃഷ് രഘുവംശിയും കമറൂണ്‍ ഗ്രീനും ചേർന്ന് കൊൽക്കത്തയുടെ ബാറ്റിങ്ങിന്റെ വേഗത കൂട്ടി. അംഗ്കൃഷ് രഘുവംശി 44 പന്തിൽ നിന്ന് 82 റൺസ് ആണ് അടിച്ചെടുത്തത്. കമറൂണ്‍ ഗ്രീൻ 28 പന്തിൽ നിന്ന് 52റൺസും നേടിയതോടെ ടീം സ്കോർ 247 ൽ എത്തി. ഗുജറാത്തിനായി സായി കിഷോർ,മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

Summary

Finn Allen’s Explosive 93 Powers KKR to Massive 247 Against Gujarat Titans in IPL.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com