എഴുതിത്തള്ളിയവര്‍ക്ക് മുന്‍പിലെ വെടിക്കെട്ട് ബാറ്റിങ്; റാങ്കിങ്ങിലും കുതിച്ച് ഹര്‍ദിക് പാണ്ഡ്യ 

പരിക്കും ശസ്ത്രക്രിയയും അലട്ടിയതിന് പിന്നാലെ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങി എത്തിയ ഹര്‍ദിക് പാണ്ഡ്യ മിന്നും ഫോം തുടരുകയാണ്
ഹര്‍ദിക് പാണ്ഡ്യ/ഫോട്ടോ: എഎഫ്പി
ഹര്‍ദിക് പാണ്ഡ്യ/ഫോട്ടോ: എഎഫ്പി
Updated on: 
1 min read

ന്യൂഡല്‍ഹി: 30 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും പറത്തി 71 റണ്‍സ് കണ്ടെത്തിയ വെടിക്കെട്ടിന് പിന്നാലെ ട്വന്റി20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യയുടെ മുന്നേറ്റം. രണ്ട് സ്ഥാനം മുന്നേറി ഹര്‍ദിക് അഞ്ചാം റാങ്കിലെത്തി. 

പരിക്കും ശസ്ത്രക്രിയയും അലട്ടിയതിന് പിന്നാലെ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങി എത്തിയ ഹര്‍ദിക് പാണ്ഡ്യ മിന്നും ഫോം തുടരുകയാണ്. ഹര്‍ദിക്കിന്റെ കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞവരെ എല്ലാം തിരുത്തിയായിരുന്നു താരത്തിന്റെ ഗ്രൗണ്ടിലെ പ്രകടനം. 

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മുന്‍പില്‍ നിന്ന് നയിച്ച് കിരീടത്തിലേക്ക് എത്തിച്ചതിന് പിന്നാലെ ഇന്ത്യന്‍ കുപ്പായത്തിലും ഹര്‍ദിക് ആ ഫോം തുടര്‍ന്നു. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ ബൗളര്‍മാരെ അടിച്ചുപറത്താന്‍ ഹര്‍ദിക്കിനായി. അയര്‍ലന്‍ഡ് പര്യടനത്തില്‍ ഹര്‍ദിക്കായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. 

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത് ഹര്‍ദിക്കിന്റെ അവസാന ഓവറിലെ മനസാന്നിധ്യമാണ്. ട്വന്റി20 ലോകകപ്പില്‍ ഹര്‍ദിക്കിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com