IPL Franchises Bidding For Teams
ദി ഹണ്ട്രഡ് പുരുഷ വിഭാഗത്തിലെ നിലവിലെ ചാംപ്യന്‍മാരായ ഓവല്‍ ഇന്‍വിന്‍സിബിള്‍എക്സ്

'ദി ഹണ്ട്രഡ്' ക്രിക്കറ്റ്; ടീമിനെ സ്വന്തമാക്കാന്‍ 5 ഐപിഎല്‍ ഫ്രാഞ്ചൈസികള്‍

മുംബൈ, കൊല്‍ക്കത്ത, രാജസ്ഥാന്‍, ഹൈദരാബാദ്, ലഖ്‌നൗ ടീമുകള്‍ രംഗത്ത്
Published on

ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദി ഹണ്ട്രഡ് ക്രിക്കറ്റ് പോരാട്ടത്തില്‍ ടീമുകളെ സ്വന്തമാക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളും. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ ഇതിനായി ബിഡ് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഹാംഷെയര്‍ കൗണ്ടി ക്രിക്കറ്റ് ടീമിന്റെ പുതിയ ഉടമകളായ ജിഎംആര്‍ ഗ്രൂപ്പും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബിന്റെ സഹ ഉടമകളായ അവ്‌റാം ഗ്ലേസറും ലേലത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. മൊത്തം എട്ട് ടീമുകളിലെ ഓഹരികളാണ് ബോര്‍ഡ് ലേലത്തിനായി വയ്ക്കുന്നത്.

നിലവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനാണ് എട്ട് ടീമുകളിലും കൂടുതല്‍ ഓഹരികളുള്ളത്. ഇതില്‍ ഫ്രാഞ്ചൈികള്‍ക്കായി 49 ശതമാനമാണ് നീക്കി വയ്ക്കുന്നത്. ഈ ഓഹരികള്‍ക്കായാണ് ടീമുകള്‍ ലേലത്തിനൊരുങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com