ചെറിഷേവിന്റെ സെല്‍ഫ് ഗോളില്‍ ഉറുഗ്വെ വീണ്ടും മുന്നില്‍;  പത്ത് പേരായി ചുരുങ്ങി റഷ്യ 

ചെറിഷേവിന്റെ സെല്‍ഫ് ഗോളില്‍ ഉറുഗ്വെ വീണ്ടും മുന്നില്‍;  പത്ത് പേരായി ചുരുങ്ങി റഷ്യ 
ചെറിഷേവിന്റെ സെല്‍ഫ് ഗോളില്‍ ഉറുഗ്വെ വീണ്ടും മുന്നില്‍;  പത്ത് പേരായി ചുരുങ്ങി റഷ്യ 
Updated on
1 min read

മോസ്‌ക്കോ: ആദ്യ രണ്ട് മത്സരങ്ങളിലും റഷ്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ചെറിഷേവിന്റെ അബദ്ധം ഉറുഗ്വെയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. റഷ്യക്കെതിരായ ലോകകപ്പ് എയിലെ അവസാന ഗ്രൂപ്പ് പോരില്‍ ഉറുഗ്വെ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍. 23ാം മിനുട്ടിലാണ് പന്ത് ചെറിഷേവിന്റെ കാലില്‍ തട്ടി റഷ്യന്‍ വലയിലേക്ക് തന്നെ കയറി സെല്‍ഫ് ഗോളായി മാറിയത്. കളിയുടെ പത്താം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്ക് വലയിലാക്കിയാണ് ഉറുഗ്വെ ആദ്യം മുന്നിലെത്തിയത്. തന്ത്രപരമായ നീക്കത്തിലൂടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയീസ് സുവാരസാണ് ഉറുഗ്വെയ്ക്ക് ലീഡൊരുക്കിയത്. അതിനിടെ 36ാം മിനുട്ടില്‍ ഇഗര്‍ സ്‌മോള്‍നികോവ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നതോടെ റഷ്യ പത്ത് പേരുമായി പൊരുതുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com