മറഡോണ, കഫു, എഫന്‍ബര്‍ഗ്, ഡെല്‍ബോസ്‌ക്; ലോക കപ്പ് മോഷ്ടിച്ചത് ഇവരില്‍ ആര്?

തന്ത്രങ്ങള്‍ കാലുകളില്‍ ഒളിപ്പിച്ച് കളിക്കളം വാണ നാല് പേരില്‍ ആരാകും ലോക കിരീടം മോഷ്ടിച്ചത്? 
മറഡോണ, കഫു, എഫന്‍ബര്‍ഗ്, ഡെല്‍ബോസ്‌ക്; ലോക കപ്പ് മോഷ്ടിച്ചത് ഇവരില്‍ ആര്?
Updated on
1 min read

ക്രൈം ത്രില്ലറിനെ വെല്ലുന്ന മാസ്റ്റര്‍ പ്ലാനുമായി അവരെത്തി. വിശ്വവിഖ്യാതമായ ലോക കപ്പ് മോഷ്ടിക്കാന്‍, ഫുട്‌ബോള്‍ ലോകം കണ്ട നാല് ഇതിഹാസങ്ങള്‍...കഥാന്ത്യം ലോക കിരീടം അപ്രത്യക്ഷമായി. തന്ത്രങ്ങള്‍ കാലുകളില്‍ ഒളിപ്പിച്ച് കളിക്കളം വാണ നാല് പേരില്‍ ആരാകും ലോക കിരീടം മോഷ്ടിച്ചത്? 

ഞങ്ങള്‍ ബ്രസീലാണ്, ആ കപ്പ് ഞങ്ങളുടേതാണെന്ന് പറഞ്ഞ് കഫു. ദൈവത്തിന്റെ കൈ ഇവിടെയുണ്ടെന്ന് ഓര്‍മിപ്പിച്ച് മറഡോണ. കളിക്കളത്തിലിറങ്ങി ഏവര്‍ക്കും മുന്‍പേ പണി തുടങ്ങ ജര്‍മ്മനിയുടെ സ്റ്റീഫന്‍ എഫന്‍ബര്‍ഗ്. തന്ത്രങ്ങളുടെ നിഗൂഡതയുമായി സ്‌പെയിനിന്റെ വിന്‍സന്റ് ഡെല്‍ബോസ്‌ക്...മോഷ്ടിക്കാനെത്തിയ നാല് പേരും ലോക കിരീടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മുത്തമിട്ടവര്‍. 

ലോക കപ്പിന്റെ ആവേശപ്പോരിലേക്ക് ലോകം എത്തി നില്‍ക്കുമ്പോള്‍ ഫുട്‌ബോളിന് എന്നും ആവേശമായിരുന്ന നാല് പേരെ ഒരുമിച്ചു കള്ളന്മാരാക്കുകയാണ് ബെറ്റിങ് കമ്പനിയായ ബിവിന്‍. മറഡോണ, ബഫു, ഡെല്‍ബോസ്‌ക്, എഫന്‍ബര്‍ഗ് എന്നിവരില്‍ ആരായിരിക്കും ലോക കപ്പ് മോഷ്ടിച്ചിരിക്കുക എന്ന ചോദ്യവുമായിട്ടാണ് ബിവിന്നിന്റെ വീഡിയോ വരുന്നത്. റഷ്യയില്‍ കാല്‍പന്തിന്റെ വസന്തം വിരിയുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളെ ആകാംക്ഷയില്‍ നിര്‍ത്തി ബെറ്റിങ്ങിലേക്ക് ആകാര്‍ഷിക്കാനാണ് ബിവിന്നിന്റെ ശ്രമം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com