റഷ്യ തിരിച്ചടിച്ചു; സ്പയിനിനെ ഒപ്പം പിടിച്ച് ആതിഥേയര്‍

കളിയുടെ 38ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി  വലയിലെത്തിച്ച് സ്യുബയാണ് റഷ്യയെ ഒപ്പമെത്തിച്ചത്
റഷ്യ തിരിച്ചടിച്ചു; സ്പയിനിനെ ഒപ്പം പിടിച്ച് ആതിഥേയര്‍
Updated on
1 min read

മോസ്‌ക്കോ: പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ ഒപ്പം പിടിച്ച്  റഷ്യ. കളിയുടെ 38ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി  വലയിലെത്തിച്ച് സ്യുബയാണ് റഷ്യയെ ഒപ്പമെത്തിച്ചത്. പിക്വെയുടെ കൈയില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് റഷ്യക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. നേരത്തെ കളിയുടെ 11ാം മിനുട്ടില്‍  ഫ്രീ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടയില്‍ റഷ്യന്‍ താരം ഇഗ്നഷെവിചിന്റെ സെല്‍ഫ് ഗോളാണ് സ്‌പെയിനിന് ലീഡൊരുക്കിയത്. അസന്‍സിയോ എടുത്ത ഫ്രീ കിക്ക് സ്പാനിഷ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിലെത്താതെ പുറത്തേക്കടിച്ച് കളയാനുള്ള ഇഗ്നഷെവിചിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. 35ാം മിനുട്ടില്‍ റഷ്യന്‍ താരം അലക്‌സാണ്ടര്‍ ഗൊളോവിന് മികച്ച അവസരം കിട്ടിയെങ്കിലും താരം പുറത്തേക്കടിച്ചു കളഞ്ഞു. 

ഇതിഹാസ താരം ആന്ദ്രെ ഇനിയെസ്റ്റയെ പുറത്തിരുത്തിയാണ് സ്‌പെയിന്‍ റഷ്യയെ നേരിടാനിറങ്ങിയത്. നിര്‍ണായ മാറ്റമായി ഇനിയെസ്റ്റയ്ക്ക് പകരം അസന്‍സിയോയാണ് മധ്യനിരയില്‍ ഇറങ്ങിയത്. ലോകകപ്പില്‍ ആദ്യമായാണ് അസന്‍സിയോ സ്റ്റാര്‍റ്റ് ചെയ്യുന്നത്. റഷ്യന്‍ നിരയില്‍ ഗൊലോവിന്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി. മൂന്ന് ഗോളുകള്‍ നേടിയ ആതിഥേയ താരം ചെറിഷേവ് ആദ്യ ഇലവനില്‍ ഇറങ്ങിയില്ല എന്നത് ശ്രദ്ധേയമായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com