സെല്‍ഫ്  ഗോള്‍, പെനാല്‍റ്റി: ആദ്യ പകുതിയില്‍ സ്‌പെയിനും റഷ്യയും തുല്ല്യര്‍

സെല്‍ഫ്  ഗോള്‍, പെനാല്‍റ്റി: ആദ്യ പകുതിയില്‍ സ്‌പെയിനും റഷ്യയും തുല്ല്യര്‍

11ാം മിനുട്ടില്‍ സെല്‍ഫ് ഗോള്‍ ആനുകൂല്യത്തില്‍ സ്‌പെയിന്‍ മുന്നിലെത്തി. എന്നാല്‍ 41ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ചാണ് റഷ്യ സമനില പിടിച്ചത്
Published on

മോസ്‌ക്കോ: സ്‌പെയിനും റഷ്യയും തമ്മിലുള്ള ലോകകപ്പ് പ്രീ ക്വാര്‍ട്ടറിന്റെ ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. 11ാം മിനുട്ടില്‍ സെല്‍ഫ് ഗോള്‍ ആനുകൂല്യത്തില്‍ സ്‌പെയിന്‍ മുന്നിലെത്തി. എന്നാല്‍ 41ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ചാണ് റഷ്യ സമനില പിടിച്ചത്. 

കളിയുടെ 11ാം മിനുട്ടില്‍  ഫ്രീ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടയില്‍ റഷ്യന്‍ താരം ഇഗ്നഷെവിചിന്റെ സെല്‍ഫ് ഗോളാണ് സ്‌പെയിനിന് ലീഡൊരുക്കിയത്. അസന്‍സിയോ എടുത്ത ഫ്രീ കിക്ക് സ്പാനിഷ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിലെത്താതെ പുറത്തേക്കടിച്ച് കളയാനുള്ള ഇഗ്നഷെവിചിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. 35ാം മിനുട്ടില്‍ റഷ്യന്‍ താരം അലക്‌സാണ്ടര്‍ ഗൊളോവിന് മികച്ച അവസരം കിട്ടിയെങ്കിലും താരം പുറത്തേക്കടിച്ചു കളഞ്ഞു. 

ഗോള്‍  വഴങ്ങിയതോടെ സ്‌പെയിനിന്റെ കളിയുടെ വേഗത കുറഞ്ഞതോടെ റഷ്യ ആക്രമണം സംഘടിപ്പിച്ച് മുന്നേറാനുള്ള ശ്രമം നിരന്തരം നടത്തി. അത്തരമൊരു നീക്കമാണ് അവരുടെ സമനില ഗോളിന് വഴിയൊരുക്കിയത്. 41ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി  വലയിലെത്തിച്ച് സ്യുബയാണ് റഷ്യയെ ഒപ്പമെത്തിച്ചത്. പിക്വെയുടെ കൈയില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് റഷ്യക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com