

ലണ്ടൻ: ബ്രിട്ടനിൽ ജനിച്ച് ഇംഗ്ലണ്ട് ടീമിൽ കളിച്ച ആദ്യ കറുത്ത വർഗക്കാരനായ പേസ് ബൗളർ ഡേവിഡ് സിഡ് ലോറൻസ് അന്തരിച്ചു. അദ്ദേഹത്തിന് 61 വയസായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളിങ് മാർഗദർശിയായി അറിയപ്പെടുന്ന അദ്ദേഹം ഗ്ലോസ്റ്റർഷെയർ താരവുമാണ്.
പരിക്കിനെ തുടർന്നു 28ാം വയസിൽ കരിയർ അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യനായ താരമായിരുന്നു സിഡ് ലോറൻസ്. പേശികളുടെ ചലനശേഷി നഷ്ടമാകുന്ന മോട്ടർ ന്യൂറോൺ രോഗം (എംഎൻഡി) ഒരു വർഷം മുൻപ് അദ്ദേഹത്തിനു സ്ഥിരീകരിച്ചിരുന്നു.
1988-92ൽ ഇംഗ്ലണ്ടിനായി 5 ടെസ്റ്റുകൾ മാത്രമാണ് സിഡ് ലോറൻസ് കളിച്ചത്. ന്യൂസിലൻഡിനെതിരെ വെല്ലിങ്ടനിൽ അരങ്ങേറിയ ടെസ്റ്റ് പോരാട്ടത്തിന്റെ അവസാന ദിനത്തിൽ പന്തെറിയാൻ ഓടുന്നതിനിടെ വീണ് കാൽമുട്ടിനു പരിക്കേറ്റതാണ് അദ്ദേഹത്തിനു വിനയായത്.
മത്സരത്തിൽ അദ്ദേഹം 67 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടി ഫോമിൽ നിൽക്കെയാണ് കളം വിടേണ്ടി വന്നത്. കൗണ്ടി പോരാട്ടത്തിൽ ഗ്ലോസ്റ്റർഷെയറിന്റെ സുപ്രധാന പേസറായിരുന്നു ഡേവിഡ് സിഡ്.
ജമൈക്കയിൽ നിന്നു ബ്രിട്ടനിലേക്ക് കുടിയേറിയവരാണ് ലോറൻസിന്റെ കുടുംബം. 17ാം വയസ് മുതൽ അദ്ദേഹം ഗ്ലോസ്റ്റർഷെയറിനായി കളിച്ച് തുടങ്ങിയിരുന്നു. അന്ന് സഹ പേസറും വെസ്റ്റ് ഇൻഡീസ് ഇതിഹാസവുമായ കോർട്നി വാൽഷിനൊപ്പമുള്ള അദ്ദേഹത്തിന്റെ അതിവേഗ സ്പെല്ലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. ക്ലബിനായി 280 മത്സരങ്ങൾ കളിച്ച് 625 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. ക്ലബിന്റെ ആദ്യ കറുത്ത വർഗക്കാരനായ അധ്യക്ഷനും ലോറൻസ് തന്നെ.
Former England and Gloucestershire fast bowler David 'Syd' Lawrence has passed away at the age of 61 after battling Motor Neurone Disease (MND).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates