ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് വിട്ട് അമേരിക്കൻ ക്രിക്കറ്റിന്റെ ഭാഗമാവാൻ സിദ്ധാർഥ് ത്രിവേദി. ഇന്ത്യൻ ക്രിക്കറ്റ് വിട്ട ത്രിവേദി സെന്റ് ലൂയിസിലെ ക്രിക്കറ്റ് അക്കാദമി ആൻഡ് ക്ലബിന്റെ പ്ലേയർ കം കോച്ചായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഗുജറാത്ത്, സൗരാഷ്ട്ര ടീമുകൾക്ക് വേണ്ടി പേസറായ സിദ്ധാർഥ് ത്രിവേദി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഭാഗമായിരുന്ന താരം രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് കളിച്ചത്. ആറ് സീസണുകളിൽ രാജസ്ഥാന് വേണ്ടി ഇറങ്ങി.
76 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 65 വിക്കറ്റുകളും സിദ്ധാർഥ് ത്രിവേദിയുടെ പേരിലുണ്ട്. രാജസ്ഥാൻ റോയൽസ് കിരീടത്തിലേക്ക് എത്തിയ 2008ൽ മികച്ച പ്രകടനമാണ് സിദ്ധാർഥിൽ നിന്ന് വന്നത്. വാതുവെപ്പുകാർ സമീപിച്ചിട്ടും മൗനം പാലിച്ചെന്ന കുറ്റം ചുമത്തി 2013ൽ ബിസിസിഐ സിദ്ധാർഥിന് മേൽ ഒരു വർഷത്തെ വിലക്കേർപ്പെടുത്തിയിരുന്നു.രഞ്ജിയിൽ ഗുജറാത്തിന് വേണ്ടി കളിച്ച താരത്തിന് മുൻപിൽ ഇന്ത്യൻ ടീമിലേക്ക് ചേക്കേറാനുള്ള അവസരങ്ങൾ വിരളമായതോടെയാണ് അമേരിക്കയിലേക്കുള്ള ചുവടുമാറ്റം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates