ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം വെടിയേറ്റു മരിച്ചു

ശ്രീലങ്കന്‍ അണ്ടര്‍ 19 മുന്‍ നായകന്‍ ധമ്മിക നിരോഷനയാണ് വെടിയേറ്റ് മരിച്ചത്
ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം വെടിയേറ്റു മരിച്ചു
ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം വെടിയേറ്റു മരിച്ചുഎക്സ്
Updated on: 
1 min read

കൊളംബോ: ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം വെടിയേറ്റു മരിച്ചു. ശ്രീലങ്കന്‍ അണ്ടര്‍ 19 മുന്‍ നായകന്‍ ധമ്മിക നിരോഷനയാണ് വെടിയേറ്റ് മരിച്ചത്. അംബലാന്‍ഗോണ്ടയിലെ കണ്ട മവാത്തയിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം വീട്ടില്‍ ഇരിക്കുമ്പോള്‍ അക്രമികള്‍ അതിക്രമിച്ചു കയറി നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് ഉടന്‍ സ്ഥലത്തെത്തി. അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലങ്കന്‍ യുവനിരയില്‍ ഭാവിയുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടറായി കരുതപ്പെട്ട താരമായിരുന്നു ധമ്മിക നിരോഷന. മുന്‍ ലങ്കന്‍ താരങ്ങളായ ഫര്‍വേസ് മഹറൂഫ്, ഏഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ തുടങ്ങിയവര്‍ ധമ്മികയുടെ നായകത്വത്തില്‍ കളിച്ചവരാണ്.

ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം വെടിയേറ്റു മരിച്ചു
മലയാളികള്‍ ഏഴുപേര്‍; പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ 117 പേര്‍

ധമ്മിക നിരോഷന 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും എട്ട് ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്. 300 റണ്‍സും 19 വിക്കറ്റുകളും നേടിയിട്ടുണ്ട്. 20-ാം വയസ്സില്‍ അദ്ദേഹം ക്രിക്കറ്റ് ഉപേക്ഷിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER