വെസ്റ്റ് ഇൻഡീസ് – പാകിസ്ഥാൻ ഏകദിന പരമ്പരയിൽ രണ്ട് മത്സരത്തിലും തോറ്റ് മൂന്നാം മത്സരത്തിനിറങ്ങിയ കരീബിയൻ പടയിൽ ക്രിക്കറ്റ് പ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് നായകൻ നിക്കോളാസ് പൂരൻ തന്നെയാണ്. ക്രിക്കറ്റിന്റെ സമസ്ത മേഖലയും കൈയ്യടക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. ബാറ്ററായും ഫീൽഡറായും കാപ്റ്റനായും തിളങ്ങുന്ന താരം ഇപ്പോഴിതാ ബോളിങ്ങിലും മികവ് പുറത്തെടുത്തിരിക്കുകയാണ്.
പാകിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 10 ഓവറിൽ 4.8 എക്കോണമിയിൽ 48 റൺസ് വഴങ്ങി നാല് വിക്കറ്റാണ് പൂരൻ സ്വന്തമാക്കിയത്. പൂരന്റെ പന്തും കൊണ്ടുള്ള പ്രകടനത്തിന് പിന്നാലെ രസകരമായ ഒരു ട്വീറ്റാണ് മുൻ വിൻഡീസ് പേസർ ഇയാൻ ബിഷപ്പ് കുറിച്ചു. "നിക്കോളാസ് മുരളി പൂരൻ", നിറയെ ഇമോജികളുമായി ഇയാൻ ട്വീറ്റ് ചെയ്തു. ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനുമായി വിശേഷിപ്പിച്ചുള്ളതായിരുന്നു അത്.
മികച്ച ഓപ്പണിങ് കൂട്ടുകെട്ടുയർത്തി മുന്നോട്ടുപോയ ഫഖർ സമാനെ ക്ലീൻ ബൗൾഡാക്കിയായിരുന്നു പൂരന്റെ തുടക്കം. ടീം സ്‌കോർ 113ൽ നിൽക്കവെയായിരുന്നു പൂരന്റെ അടുത്ത വിക്കറ്റ്. ഇമാം ഉൾ ഹഖായിരുന്നു ഇത്തവണത്തെ ഇര. രണ്ട് പന്തിന് ശേഷം ഇൻ ഫോം ബാറ്റർ മുഹമ്മദ് റിസ്വാനെയും താരം പുറത്താക്കി. ഇരുപത്തഞ്ചാം ഓവറിലെ നാലാം പന്തിൽ നാലാം വിക്കറ്റും പിഴുതു. മുഹമ്മദ് ഹാരിസിനെ ഡക്കാക്കിയാണ് താരം മടക്കിയയച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates