

മുംബൈ: ബിസിസിഐ തുടർച്ചയായി ക്രിക്കറ്റ് പരമ്പരകൾ നടത്തുന്നതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഹെഡ് കോച്ചും ക്യാപ്റ്റനും. ഐപിഎൽ അവസാനിക്കുന്നതിന് തൊട്ടു പിന്നാലെയാണ് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്.
ഇത് കാരണം കളിക്കാർക്ക് വേണ്ടത്ര വിശ്രമം ലഭിക്കില്ല. ഒപ്പം മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ താരങ്ങൾക്ക് കഴിയാതെ വരികയും ചെയ്യുമെന്നാണ് ഗൗതം ഗംഭീറിന്റെയും ടെസ്റ്റ് ക്യാപ്റ്റൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിലയിരുത്തൽ.
മത്സരക്രമങ്ങൾ സംബന്ധിച്ചുള്ള ബിസിസിഐയുടെ തീരുമാനങ്ങളിൽ ഇരുവരും അതൃപ്തി അറിയിച്ചെന്നാണ് റിപ്പോർട്ട്. ഐപിഎൽ ഫൈനൽ മെയ് 31-നാണ് നടക്കുന്നത്. അതിന് പിന്നാലെ ജൂൺ 6-നാണ് ഇന്ത്യ–അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.
ഗംഭീർ ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുത്ത ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ അത്ര നല്ല റെക്കോർഡ് അല്ല ഇന്ത്യയ്ക്ക് ഉള്ളത്. ഇതിന് പരിഹാരം കണ്ടെത്താൻ ഹെഡ് കോച്ച് ശ്രമിക്കുന്നതിനിടെയാണ് താരങ്ങൾക്ക് വിശ്രമം അനുവദിക്കാതെയുള്ള ഷെഡ്യൂളുകൾ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
ഐപിഎൽ പ്ലേ ഓഫ് ടീമുകൾ ഇപ്പോഴും ഉറപ്പായിട്ടില്ല. ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാൻ ടെസ്റ്റിന് റിസർവ് താരങ്ങളെ ഇറക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ നീക്കം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങളായ ഗുർനൂർ ബ്രാർ, മനവ് സുതാർ,അക്വിബ് നബി, ദേവ്ദത്ത് പടിക്കൽ എന്നിവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത. പ്രധാന താരങ്ങൾക്ക് വിശ്രമം നൽകുന്നതിനൊപ്പം പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates